Asianet News MalayalamAsianet News Malayalam

ഇന്ത്യ-ജര്‍മനി സെമി വിജയികളെ ഫൈനലില്‍ കാത്തിരിക്കുന്നത് നെതര്‍ലന്‍ഡ്സ്, ആദ്യ സെമിയില്‍ സ്പെയിനിനെ തകര്‍ത്തു

നേരത്തെ ഗ്രൂപ്പ് മത്സരത്തിലിും നെതര്‍ലന്‍ഡ്സ് സ്പെയിനിനെ മൂന്നിനെതിരെ അഞ്ച് ഗോളിന് തോല്‍പ്പിച്ചിരുന്നു.

Netherlands beat Spain 4-0 to reach men's hockey final, Will meet winners of India vs Germany 2nd Semi Final
Author
First Published Aug 6, 2024, 9:39 PM IST | Last Updated Aug 6, 2024, 9:39 PM IST

പാരീസ്: സ്പെയിനിനെ തകര്‍ത്ത് നെതര്‍ലന്‍ഡ്സ് പുരുഷ ഹോക്കി ഫൈനലിലെത്തി. ഇന്ന് നടന്ന ആദ്യ സെമിയില്‍ എതിരില്ലാത്ത നാലു ഗോളിനാണ് നെതര്‍ലന്‍ഡ്സ് സ്പെയിനെ തോല്‍പ്പിച്ചത്. ഇന്ന് നടക്കുന്ന രണ്ടാം സെമിയിലെ ഇന്ത്യ-ജര്‍മനി മത്സര വിജയികളെയായിരിക്കും നെതര്‍ലന്‍ഡ്സ് ഫൈനലില്‍ നേരിടുക. 2012ലെ ലണ്ടന്‍ ഒളിംപിക്സിനുശേഷം ആദ്യമായാണ് നെതര്‍ലന്‍ഡ്സ് ഹോക്കി ഫൈനലിലെത്തുന്നത്. ഹോക്കിയില്‍ 24 വര്‍ഷത്തിനുശേഷം ആദ്യ സ്വര്‍ണമാണ് ഫൈനലില്‍ നെതര്‍ലന്‍ഡ്സ് ലക്ഷ്യമിടുന്നത്.

നേരത്തെ ഗ്രൂപ്പ് മത്സരത്തിലിും നെതര്‍ലന്‍ഡ്സ് സ്പെയിനിനെ മൂന്നിനെതിരെ അഞ്ച് ഗോളിന് തോല്‍പ്പിച്ചിരുന്നു. രണ്ട് ഗോളിന് പിന്നില്‍ നിന്നശേഷമായിരുന്നു നെതര്‍ലന്‍ഡ്സ് അന്ന് തിരിച്ചുവന്നതെങ്കില്‍ ഇന്ന് ചെമ്പടക്ക് അവസരമൊന്നും നല്‍കാതെയാണ് ഓറഞ്ച് പട ജയിച്ചു കയറിയത്.

ഒറ്റ ഏറില്‍ ഫൈനലിന് യോഗ്യത നേടി നീരജ്; ജാവലിന്‍ ത്രോ ഫൈനലിന് നീരജിനൊപ്പം യോഗ്യത നേടിയ മറ്റ് 11 താരങ്ങൾ ഇവരാണ്

നെതര്‍ലന്‍ഡ്സിനോട് തോറ്റ സ്പെയിന്‍ വെങ്കല മെഡല്‍ മത്സരത്തില്‍ ഇന്ത്യ-ജര്‍മനി രണ്ടാം സെമിയില്‍ തോല്‍ക്കുന്നവരെ നേരിടും. 2008നുശേഷം ആദ്യ മെഡലാണ് സ്പെയിൻ വെങ്കല മെഡല്‍ മത്സരത്തില്‍ ലക്ഷ്യമിടുന്നത്. 12-ാം മിനിറ്റില്‍ പെനല്‍റ്റി സ്ട്രോക്കില്‍ നിന്ന് ഡിഫന്‍ഡര്‍ ജിപ് ജാന്‍സനാണ് നെതര്‍ലന്‍ഡ്സിനായി സ്കോറിംഗ് തുടങ്ങിയത്. റീബൗണ്ടില്‍ നിന്ന് നെതര്‍ലന്‍ഡ്സ് ക്യാപ്റ്റന്‍ തിയറി ബ്രിങ്ക്‌മാന്‍ ഇരുപതാം മിനിറ്റില്‍ നെതര്‍ലന്‍ഡ്സിന്‍റെ ലീഡുയര്‍ത്തി. മൂന്നാം ക്വാര്‍ട്ടറില്‍ തിജ്സ് വാന്‍ ഡാമും അമ്പതാം മിനിറ്റില്‍ ഡൂക്കോ ടെല്‍ഗെന്‍ക്യാംപും നെതര്‍ലന്‍ഡ്സിന്‍റെ ഗോള്‍പട്ടിക തികച്ചു.

വിരമിക്കൽ തീരുമാനം പിന്‍വലിച്ച് ക്രിക്കറ്റിൽ തിരിച്ചെത്തി ദിനേശ് കാ‍ർത്തിക്; ദക്ഷിണാഫ്രിക്കൻ ടി20 ലീഗിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios