540 വീതം പുരുഷ, വനിതാ താരങ്ങളെ ഒരേസമയം പരിശീലിപ്പിക്കാനുള്ള സൗകര്യം സര്‍വകലാശാലയിലുണ്ടാവും

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ (Meerut) മേജർ ധ്യാൻചന്ദ് കായിക സർവകലാശാലയ്‌ക്ക് (Major Dhyan Chand Sports University) പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) തറക്കല്ലിടുന്നു. സലാവ, കൈലി ഗ്രാമങ്ങളിലായി 700 കോടി രൂപയോളം മുടക്കിയാണ് കായിക സര്‍വകലാശാല സ്ഥാപിക്കുന്നത്. സര്‍വകലാശാലയിലൂടെ രാജ്യത്തെ കായികരംഗത്തിന് അന്താരാഷ്‌ട്ര നിലവാരമുള്ള സൗകര്യങ്ങളൊരുക്കുക ലക്ഷ്യമിടുന്നു. 

സിന്തറ്റിക് ഹോക്കി മൈതാനം, ഫുട്ബോള്‍ മൈതാനം, ബേസ്‌ബോള്‍, വോളിബോള്‍, ഹാന്‍ഡ്‌ബോള്‍, കബഡി, ടെന്നീസ് കോര്‍ട്ടുകള്‍, ജിംനേഷ്യം, നീന്തല്‍ക്കുളം, സൈക്ലിംഗ് ട്രാക്ക്, മള്‍ട്ടിപര്‍പ്പര്‍ ഹാള്‍, ഷൂട്ടിംഗ്, സ്‌ക്വാഷ്, ഭാരോദ്വഹനം, ആര്‍ച്ചറി, കയാക്കിംഗ് തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് യൂണിവേഴ്‌സിറ്റിയില്‍ ഒരുക്കുക. 

540 വീതം പുരുഷ, വനിതാ താരങ്ങളെ ഒരേസമയം പരിശീലിപ്പിക്കാനുള്ള സൗകര്യം സര്‍വകലാശാലയിലുണ്ടാവും.

Scroll to load tweet…

South Africa vs India : വാണ്ടറേഴ്‌സിൽ വണ്ടറാവാന്‍ കോലി; കാത്തിരിക്കുന്നത് വമ്പന്‍ റെക്കോര്‍ഡ്