സോള്‍: ലോക ചാമ്പ്യന്‍ ഇന്ത്യയുടെ പി വി സിന്ധുവിന് കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലും ഞെട്ടിക്കുന്ന തോല്‍വി. ആദ്യ റൗണ്ടില്‍ അമേരിക്കയുടെ ബൈവന്‍ സാംഗിനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോറ്റ് സിന്ധു  പുറത്തായി. സ്കോര്‍ 21-7, 22-24, 15-21.

ആദ്യഗെയിം 21-7ന്  സ്വന്തമാക്കിയ സിന്ധു അനായാസ ജയം സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും രണ്ടും മൂന്നൂം ഗെയിമുകളില്‍ സാംഗ് കടുത്ത പോരാട്ടം പുറത്തെടുത്തു. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട രണ്ടാം ഗെയിം 22-24ന് സ്വന്തമാക്കി സാംഗ് തിരിച്ചടിച്ചു. മൂന്നാം ഗെയിമില്‍ കാര്യമായ പോരാട്ടമില്ലാതെതന്നെ സിന്ധു കൈിവിട്ടു.

Also Read:'നമ്മളെത്ര പയറ്റിയതാ ഈ അടവ്'; ക്രിക്കറ്റ് പ്രേമികളുടെ ഓര്‍മ്മകളുണര്‍ത്തി ധോണിയുടെ വീഡിയോ

പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സായ് പ്രണീതും ആദ്യ റൗണ്ടില്‍ പുറത്തായി. ഡെന്‍മാര്‍ക്കിന്റെ ആന്‍ഡേഴ്സ് അന്റോണ്‍സെനെതിരെ ആദ്യ ഗെയിം 9-21ന്  നഷ്ടമാക്കിയ പ്രണീത് രണ്ടാം ഗെയിമില്‍ 7-11ന് പിന്നില്‍ നില്‍ക്കെ പരിക്കേറ്റ് പിന്‍മാറുകയായിരുന്നു.