ഓസ്‌ട്രേലിയൻ താരങ്ങളായ അഷ്‍ലി ബാ‍ർട്ടി, നിക് കിർഗിയോസ് എന്നിവർ യുഎസ് ഓപ്പണിൽ നിന്ന് പിൻമാറിയിരുന്നു

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണിൽ നിന്ന് നിലവിലെ ചാമ്പ്യൻ റാഫേൽ നദാൽ പിൻമാറി. കൊവിഡ് 19 വ്യാപനത്തിനിടെ അമേരിക്കയിലേക്ക് പോകാനാകില്ലെന്ന് നദാൽ പറഞ്ഞു. ടൂര്‍ണമെന്‍റില്‍ നിന്ന് കൂടുതൽ താരങ്ങൾ പിന്മാറുമെന്നാണ് സൂചന. 

Scroll to load tweet…

നേരത്തെ ഓസ്‌ട്രേലിയൻ താരങ്ങളായ അഷ്‍ലി ബാ‍ർട്ടി, നിക് കിർഗിയോസ് എന്നിവർ യുഎസ് ഓപ്പണിൽ നിന്ന് പിൻമാറിയിരുന്നു. സംഘാടകരും താരങ്ങളും കൊവിഡിന്റെ ഗൗരവം മനസിലാക്കണമെന്ന് ലോക 40-ാം നമ്പര്‍ താരമായ കിർഗിയോസ് തുറന്നടിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ മാഡ്രിഡ് ഓപ്പൺ റദ്ദാക്കിയിട്ടുണ്ട്.

അതേസമയം, ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന താരങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് യുഎസ് ടെന്നിസ് അസോസിയേഷന്‍ വ്യക്തമാക്കി. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 13 വരെയാണ് ടൂര്‍ണമെന്‍റ് നടക്കുന്നത്. 

കൊവിഡുകാല യുഎസ് ഓപ്പണ്‍: സംഘാടകര്‍ക്കെതിരെ തുറന്നടിച്ച് നിക്ക് കിര്‍ഗിയോസും പിന്മാറി