Asianet News MalayalamAsianet News Malayalam

ലോക ഒന്നാം നമ്പർ താരത്തിന്‍റെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടം; യുഎസ് ഓപ്പണ്‍ കിരീടം ചൂടി യാനിക് സിന്നർ

ഫൈനലിൽ യുഎസിന്‍റെ ടെയ്ലര്‍ ഫ്രിറ്റ്സിനെ പരാജയപ്പെടുത്തിയാണ് സിന്നർ കിരീടം ചൂടിയത്

 Second Grand Slam title for World No. 1; jannik sinner wins US Open
Author
First Published Sep 9, 2024, 6:12 AM IST | Last Updated Sep 9, 2024, 6:12 AM IST

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം ഇറ്റാലിയൻ താരം യാനിക് സിന്നറിന്. ഫൈനലിൽ യുഎസിന്‍റെ ടെയ്ലര്‍ ഫ്രിറ്റ്സിനെ പരാജയപ്പെടുത്തിയാണ് സിന്നർ കിരീടം ചൂടിയത്. ലോക ഒന്നാം നമ്പര്‍ താരമായ യാനിക് സിന്നറിന്‍റെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ഈ വര്‍ഷത്തിൽ തന്നെ ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടവും താരം വിജയിച്ചിരുന്നു. നേരിട്ടുള്ള സെറ്റുകളിലാണ് യാനിക് സിന്നർ യുഎസ് ഓപ്പണ്‍ ഫൈനലിൽ വിജയിച്ചത് . സ്കോര്‍ (6-3,6-4,7-5). 

ആവേശം നിറഞ്ഞ ഫൈനലിൽ ആദ്യ സെറ്റ് സിന്നര്‍ സ്വന്തമാക്കി (6-3). അടുത്ത സെറ്റിൽ കടുത്ത മത്സരമുണ്ടായെങ്കിലും 6-4 എന്ന സ്കോറിന് യാനിക് തന്നെ സെറ്റ് പിടിച്ചെടുത്തു. നിര്‍ണായകമായ മൂന്നാം സെറ്റിൽ യുഎസ് താരം ഫ്രിറ്റ്സ് ഒരു ഘട്ടത്തിൽ മുന്നിലെത്തിയിരുന്നു. എന്നാല്‍, 7-5 എന്ന സ്കോറോടെ മൂന്നാം സെറ്റും പിടിച്ചെടുത്ത് യാനിക് സിന്നർ കിരീടം സ്വന്തമാക്കുകയായിരുന്നു. 

നേരത്തെ ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിലെ പുരുഷ സിംഗിള്‍സ് ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്വദേവിനെ തോല്‍പ്പിച്ചായിരുന്നു സിന്ന‍ർ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമണിഞ്ഞത്.

തലസ്ഥാനത്തിന്‍റെ കുടിവെള്ളം മുട്ടിയതിന്‍റെ കാരണമെന്ത്? അറ്റകുറ്റപ്പണികൾ ആരംഭിച്ചത് ആസൂത്രണമില്ലാതെ, വിമര്‍ശനം

 

Latest Videos
Follow Us:
Download App:
  • android
  • ios