പി വി സിന്ധുവിന്‍റെ ആദ്യ സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടമാണിത്

സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണിൽ(Singapore Open 2022) ഇന്ത്യയുടെ പി വി സിന്ധുവിന്(PV Sindhu) കിരീടം. വനിതാ സിംഗിള്‍സ് ഫൈനലില്‍ ചൈനീസ് താരം വാംഗ് ഷി യിയെ(Wang Zhi Yi) മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ തോല്‍പിച്ചാണ് കിരീടം. സ്കോര്‍: 21-9, 11-21, 21-15. പി വി സിന്ധുവിന്‍റെ ആദ്യ സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടമാണിത്. സീസണില്‍ സിന്ധുവിന്‍റെ മൂന്നാം കിരീടം കൂടിയാണ്. കൊറിയ ഓപ്പണിലും സ്വിസ് ഓപ്പണിലും സിന്ധു 2022ല്‍ കിരീടം നേടിയിരുന്നു. 

Scroll to load tweet…

സെമിയിൽ ജപ്പാന്‍റെ സയിന കവകാമിക്കെതിരെ ആധികാരിക ജയവുമായാണ് പി വി സിന്ധു നേരത്തെ ഫൈനലിലെത്തിയത്. 21-15, 21-7 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്‍റെ ജയം. 

World Athletics Championships 2022 : പുരുഷന്‍മാരുടെ 100 മീറ്റര്‍ തൂത്തുവാരി അമേരിക്ക; ഫ്രഡ് കെര്‍ലി വേഗരാജാവ്