റോം: ദക്ഷിണാഫ്രിക്കന്‍ അത്‍‍ലറ്റ് വെയ്ഡ് വാന്‍ നീകെര്‍കിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയിൽ അത്‍‍ലറ്റിക് മീറ്റിനെത്തിയപ്പോഴാണ് വൈറസ് ബാധ കണ്ടെത്തിയത്. 400 മീറ്ററില്‍ ഒളിമ്പിക് ചാമ്പ്യനാണ് നീകെര്‍ക്. ലോക റെക്കോര്‍ഡ് സമയത്തോടെയാണ്(43.03) റിയോയില്‍ സ്വര്‍ണം ചൂടിയത്. കാല്‍മുട്ടിനേറ്റ പരിക്കുമൂലം വിശ്രമത്തിലായിരുന്ന താരം 2017ന് ശേഷം ആദ്യമായി ദക്ഷിണാഫ്രിക്കയ്‌ക്ക് പുറത്ത് മത്സരിക്കാന്‍ തയ്യാറെടുക്കവെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

താരത്തിന് രോഗ ലക്ഷണങ്ങളില്ല എന്നാണ് റിപ്പോര്‍ട്ട്. 'എങ്ങനെയാണ് രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല. ഒരാഴ്‌ചയായി പരിശീലനം നടത്തുന്ന താരത്തിന് രോഗ ലക്ഷണങ്ങളില്ലായിരുന്നു. കൊവിഡ് പോസിറ്റീവ് ആയശേഷവും രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ല. ഒരു പനിപോലും താരത്തിന് പിടിപെട്ടില്ല' എന്നും അദേഹത്തിന്‍റെ മാനേജര്‍ പീറ്റ് വാന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

കൊവിഡുകാല യുഎസ് ഓപ്പണ്‍: സംഘാടകര്‍ക്കെതിരെ തുറന്നടിച്ച് നിക്ക് കിര്‍ഗിയോസും പിന്മാറി

ഐപിഎല്‍ സെപ്തംബര്‍ 19 ന് തുടങ്ങും, യുഎഇയിൽ നടത്താൻ സർക്കാർ അനുമതി; ചൈനീസ് സ്‌പോൺസറെ മാറ്റില്ല