കമ്പനി നഷ്ടത്തിലായതോടെ നാഥനില്ലാ കളരിയായ സ്റ്റേഡിയം ഏറ്റെടുക്കണമെങ്കിൽ കമ്പനി വിവിധ ബാങ്കുകളിൽ നിന്നെടുത്തിരിക്കുന്ന കോടികളുടെ ബാധ്യത സർക്കാർ നൽകണം

തിരുവനന്തപുരം: നടത്തിപ്പ് കമ്പനി കൈയൊഴിഞ്ഞതോടെ നാശത്തിന്‍റെ വക്കിലായ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ സംരക്ഷിക്കാൻ സർക്കാർ മുടക്കേണ്ടത് കോടികൾ. കരാർ മാനദണ്ഡങ്ങള്‍ ലംഘിച്ച കമ്പനിയിൽ നിന്നും സ്റ്റേഡിയവും അനുബന്ധസ്ഥാപനങ്ങളും തിരിച്ചുപിടിക്കണമെങ്കിൽ 350 കോടിയുടെ ബാധ്യത സർക്കാർ ഏറ്റെടുക്കണം. 

കേരളത്തിൻറെ സ്വപ്ന പദ്ധതികളിലൊന്നായിരുന്നു കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം. ദേശീയ കായിക മേളയുടെ മുഖ്യവേദിയായിരുന്ന ഗ്രീൻഫീൽഡ് നിർമ്മിച്ചത് ഐഎല്‍ ആന്‍ഡ് എഫ്‌എസ് എന്ന കമ്പനിയാണ്. കേരള സ‍ര്‍വകലാശാലയുടെ ഭൂമി 15 വർഷത്തേക്ക് പാട്ടത്തിനെടുത്താണ് ബിഒടി വ്യവസ്ഥയിൽ സർക്കാർ കൈമാറിയത്. സ്റ്റേഡിയത്തില്‍ കൂടാതെ ക്ലബ്, ഹോട്ടൽ, കണ്‍വെൻഷൻ സെൻറർ എന്നിവയിൽ നിന്നുളള വരുമാനം ഈ കാലയളവിനുള്ളിൽ കമ്പനിക്കെടുക്കാം. 

സർക്കാർ 15 വ‍ർഷത്തിനുള്ള വാ‍ഷിക ഗഡുക്കളായി 160 കോടി നൽകണമെന്നാണ് വ്യവസ്ഥ. ഗ്രീൻഫീൽഡിൻറെ പൂർ‍ണമായി പരിപാലനം കരാ‍ർ കമ്പനിക്കായിരുന്നു. ഇതിൽ വീഴ്‌ച വരുത്തിയാൽ സ്റ്റേഡിയം സർക്കാരിന് ഏറ്റെടുക്കാൻ വ്യവസ്ഥയുണ്ട്. കമ്പനി നഷ്ടത്തിലായതോടെ നാഥനില്ലാ കളരിയായ സ്റ്റേഡിയം ഏറ്റെടുക്കണമെങ്കിൽ കമ്പനി വിവിധ ബാങ്കുകളിൽ നിന്നെടുത്തിരിക്കുന്ന കോടികളുടെ ബാധ്യത സർക്കാർ നൽകണം.

കമ്പനിക്ക് 154 കോടി രൂപ ഇതിനകം നൽകിയിട്ടുണ്ടെന്നും വലിയ ബാധ്യത ഏറ്റെടുക്കുന്ന കാര്യം ഇപ്പോള്‍ പരിഗണിയില്ലെന്നുമാണ് കായികവകുപ്പിൻറെ നിലപാട്.

YouTube video player

ഇന്ത്യക്ക് തലവേദനായി ടീം സെലക്ഷന്‍; ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന് നാളെ തുടക്കം

ഇന്ത്യന്‍ തിരിച്ചടി നേരിടാന്‍ തയാറായിക്കഴിഞ്ഞുവെന്ന് കോളിംഗ്‌വുഡ്

ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയില്‍ സഞ്ജു; ഏറ്റവും പ്രധാന സൈനിംഗ് എന്ന് മഞ്ഞപ്പട! കൗതുകകരമായ ചിത്രം വൈറല്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona