56 താരങ്ങളാണ് കേരള ടീമിലുള്ളത്. ഇതില്‍ പെണ്‍കുട്ടികളടക്കം 28 താരങ്ങളാണ് തിരുവനന്തപുരത്തുനിന്നും ജനറല്‍ കോച്ചില്‍ പുറപ്പെട്ടത്

തിരുവനന്തപുരം: കേരളത്തില്‍നിന്നും ദേശീയ ചാമ്പ്യന്‍ഷിപ്പിന് പോകുന്ന താരങ്ങളുടെ ദുരിതയാത്ര തുടര്‍ക്കഥയാകുന്നു. ദേശീയ സ്കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള താരങ്ങളാണിപ്പോള്‍ ട്രെയിനില്‍ ജനറല്‍ കോച്ചില്‍ പുറപ്പെട്ടത്. ജനറല്‍ കോച്ചില്‍ തിങ്ങിഞെരുങ്ങിയാണ് തിരുവനന്തപുരത്തുനിന്നും ദില്ലയിലേക്ക് താരങ്ങള്‍ യാത്ര പുറപ്പെട്ടത്. ഇരിക്കാല്‍ പോലും സീറ്റില്ലാതെ ദുരിതയാത്രയിലാണിപ്പോള്‍ താരങ്ങള്‍. 56 താരങ്ങളാണ് കേരള ടീമിലുള്ളത്. ഇതില്‍ പെണ്‍കുട്ടികളടക്കം 28 താരങ്ങളാണ് തിരുവനന്തപുരത്തുനിന്നും ജനറല്‍ കോച്ചില്‍ പുറപ്പെട്ടത്. ജനുവരി മൂന്ന് മുതല്‍ പത്തുവരെയാണ് ദേശീയ സ്കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷഷിപ്പ് നടക്കുന്നത്. ജനറല്‍ കോച്ചിലെ ദുരിതയാത്രയുടെ ചിത്രങ്ങളും താരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പ് ദേശീയ വനിതാ ബാസ്ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ കേരള ടീമിന്‍റെ മടക്കയാത്ര സ്ലീപ്പര്‍ കോച്ചിലായിരുന്നു. എന്നാല്‍ സ്പീപ്പര്‍ കോച്ചിലായിട്ടും മറ്റു യാത്രക്കാര്‍ കയറി താരങ്ങളുടെ സീറ്റുകളും ബെര്‍ത്തുകളും കയ്യേറുകയായിരുന്നു. നിന്നുതിരിയാന്‍പോലും സ്ഥലമില്ലാതെ ജനറല്‍ കോച്ചിന് സമാനമായ രീതിയിലായിരുന്നു സ്ലീപ്പര്‍ കോച്ചില്‍ താരങ്ങള്‍ കേരളത്തിലേക്ക് മടങ്ങിയത്. താരങ്ങളുടെ ദുരിതയാത്ര സംബന്ധിച്ച വീഡിയോയും നേരത്തെ പുറത്തുവന്നിരുന്നു.

ക്രിക്കറ്റ് കളിക്കുന്നതിനിടെ 'തണുത്തവെള്ളം കുടിച്ചു', പിന്നാലെ അബോധാവസ്ഥയിലായ 17കാരന്‍ മരിച്ചു

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Lok Sabha Election 2024 | Malayalam News Live #asianetnews