Asianet News MalayalamAsianet News Malayalam

ടോക്യോയില്‍ സ്വര്‍ണം നിലനിര്‍ത്താന്‍ കരോളിന മാരിന്‍ ഇല്ല; താരം പിന്‍മാറി

ഇരുപത്തിയേഴുകാരിയായ മാരിൻ റിയോ ഒളിംപിക്‌സിൽ ഇന്ത്യയുടെ പി.വി. സിന്ധുവിനെ തോൽപിച്ചാണ് സ്വർണം നേടിയത്. 

Tokyo 2020 Badminton champion Carolina Marin withdraws
Author
Tokyo, First Published Jun 2, 2021, 2:46 PM IST

ടോക്യോ: ബാഡ്‌മിന്റണിലെ നിലവിലെ ചാമ്പ്യന്‍ കരോളിന മാരിൻ ടോക്യോ ഒളിംപിക്‌സിൽ പങ്കെടുക്കില്ല. കാൽമുട്ടിന് ശസ്‌ത്രക്രിയക്ക് വിധേയയാവുന്നതിനാലാണ് സ്‌പാനിഷ് താരത്തിന്റെ പിൻമാറ്റം. ഇരുപത്തിയേഴുകാരിയായ മാരിൻ റിയോ ഒളിംപിക്‌സിൽ ഇന്ത്യയുടെ പി.വി. സിന്ധുവിനെ തോൽപിച്ചാണ് സ്വർണം നേടിയത്. 

Tokyo 2020 Badminton champion Carolina Marin withdraws

ഈ വര്‍ഷം മികച്ച ഫോമിലായിരുന്ന കരോളിന മാരിൻ നാല് മേജര്‍ ടൂര്‍ണമെന്‍റുകള്‍ വിജയിച്ചിരുന്നു. പരിശീലനത്തിനിടെ പരിക്കേറ്റതായി മാരിന്‍ കഴിഞ്ഞ ആഴ്‌ച അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശസ്‌ത്രക്രിയക്ക് വിധേയയാവുന്ന കാര്യം താരം സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. 

ടോക്യോയില്‍ ജൂലൈ 23നാണ് ഒളിംപിക്‌സ് ആരംഭിക്കേണ്ടത്. എന്നാല്‍ കൊവിഡ് മഹാമാരിയുടെ വ്യാപനം ഒളിംപിക്‌സ് ആശങ്കയിലാക്കിയിട്ടുണ്ട്. ഒളിംപിക്‌സ് മാറ്റിവയ്‌ക്കണമെന്ന് ജപ്പാനിലെ ഡോക്‌ടര്‍മാരുടെ സംഘടന നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഒളിംപിക്‌സ് നടത്തിപ്പില്‍ ആശങ്ക രേഖപ്പെടുത്തി മുഖ്യ സ്‌പോണ്‍സറും രംഗത്തെത്തിയിട്ടുണ്ട്. ഒളിംപിക്‌സ് മാറ്റിവയ്‌ക്കണം എന്നാവശ്യപ്പെട്ട് ജപ്പാനില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്.

Tokyo 2020 Badminton champion Carolina Marin withdraws

കനക്കുന്ന പ്രതിഷേധങ്ങള്‍ക്കിടയിലും ഒളിംപിക്‌സ് നടത്താനുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ടുപോവുകയാണ് ജപ്പാനും അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റിയും. അത്‌ലറ്റുകളുടെയും ഒഫീഷ്യല്‍സിന്‍റേയും സുരക്ഷ ഇവര്‍ ഉറപ്പുനല്‍കുന്നു. ടോക്യോ ഒളിംപിക്‌സിന് വിദേശ കാണികൾക്ക് പ്രവേശനമില്ല. പ്രാദേശിക കാണികൾക്ക് പ്രവേശനം നൽകണോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. 

കാണികളുണ്ടെങ്കില്‍ മാത്രം ഒളിംപിക്‌സിന്; നിലപാട് പരസ്യമാക്കി ജോകോവിച്ച്

ടോക്യോ ഒളിംപിക്‌സ്: സൈനയും ശ്രീകാന്തും പങ്കെടുക്കില്ലെന്ന് ഉറപ്പായി

ഒളിംപിക്‌സ് കൊവിഡിന്‍റെ പുതിയ വകഭേദത്തിന് കാരണമായേക്കും; മുന്നറിയിപ്പുമായി ഡോക്‌ടർമാരുടെ സംഘടന

ടോക്യോ ഒളിംപിക്‌സ് റദ്ദാക്കിയാല്‍ ജപ്പാന് ഭീമന്‍ നഷ്‌ടം; നടത്തിയാല്‍ അതിലേറെ ആശങ്കകള്‍- റിപ്പോര്‍ട്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios