ഇത്തവണ ഒളിംപിക്‌സില്‍ സിന്ധുവിന് സമ്മര്‍ദമില്ലാതെ തുടങ്ങാം. ആറാം സീഡായ സിന്ധു ഗ്രൂപ്പ് ജെയിൽ ഹോങ്കോംഗിന്‍റെ ച്യൂംഗ് ഗ്നാൻയിയെയും ഇസ്രായേൽ താരം സെനിയ പോളികാർപോവയെയും നേരിടും. 

ദില്ലി: ടോക്യോ ഒളിംപിക്‌സിന് മുന്നോടിയായി കയ്യിൽ ഒളിംപിക്‌സ് ലോഗോ ചാർത്തി ബാഡ്‌മിന്റൺ താരം പി വി സിന്ധു. വിവിധ നിറങ്ങളിലുള്ള നെയിൽ പോളിഷ് ഉപയോഗിച്ച് കയ്യിൽ ഒളിംപിക്‌സ് വളയങ്ങൾ ഉണ്ടാക്കിയ ചിത്രം താരം ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. 

Scroll to load tweet…

സിന്ധുവിന് പ്രധാനമന്ത്രിയുടെ ഉറപ്പ്

ഒളിംപിക്‌സ് കഴിഞ്ഞ് തിരിച്ചെത്തിയാലുടൻ ഒപ്പമിരുന്ന് ഐസ്ക്രീം കഴിക്കാമെന്ന് പി വി സിന്ധുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വാക്ക് നല്‍കിയിരുന്നു. 2016ലെ റിയോ ഒളിംപിക്‌സിൽ പങ്കെടുക്കുമ്പോൾ പരിശീലകന്‍ പി ​ഗോപീചന്ദ് മൊബൈൽ ഫോൺ എടുത്തുകൊണ്ടുപോകുകയും ഐസ്ക്രീം കഴിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്‌ത കാര്യം സിന്ധു അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി സിന്ധുവിനൊപ്പം ഐസ്ക്രീം കഴിക്കാമെന്ന വാഗ്ദാനം നൽകിയത്.

Scroll to load tweet…

ഇത്തവണ ഒളിംപിക്‌സില്‍ സിന്ധുവിന് സമ്മര്‍ദമില്ലാതെ തുടങ്ങാം. ആറാം സീഡായ സിന്ധു ഗ്രൂപ്പ് ജെയിൽ ഹോങ്കോംഗിന്‍റെ ച്യൂംഗ് ഗ്നാൻയിയെയും ഇസ്രായേൽ താരം സെനിയ പോളികാർപോവയെയും നേരിടും. ലോക റാങ്കിംഗിൽ മുപ്പത്തിനാലും അൻപത്തിയെട്ടും സ്ഥാനക്കാരാണ് നിലവിലെ വെള്ളി മെഡൽ ജേതാവായ സിന്ധുവിൻറെ എതിരാളികൾ. 

രാജ്യത്തെ പ്രതിനിധീകരിക്കുക 119 താരങ്ങള്‍ 

ടോക്യോ ഒളിംപിക്‌സിന് 228 അംഗ ഇന്ത്യന്‍ സംഘമാണ് യാത്രയാവുന്നത്. ഇവരില്‍ 119 കായികതാരങ്ങളും 109 ഒഫീഷ്യൽസും ഉള്‍പ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒളിംപിക് യോഗ്യത നേടിയ താരങ്ങളുമായുള്ള സംവാദത്തിനിടെ ഐഒഎ അധ്യക്ഷന്‍ നരീന്ദര്‍ ബത്ര ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കായി 67 പുരുഷ താരങ്ങളും 52 വനിതാ താരങ്ങളും മത്സരിക്കും. 85 മെഡൽ ഇനങ്ങളില്‍ ഇന്ത്യ മത്സരിക്കുമെന്നും ബത്ര പറഞ്ഞു. ഈ മാസം പതിനേഴിന് 90 പേര്‍ അടങ്ങുന്ന ആദ്യ സംഘം ടോക്യോയിലേക്ക് തിരിക്കും. 

കര്‍ശന കൊവിഡ് ചട്ടം, അതിശയിപ്പിക്കുന്ന കാഴ്‌ചകള്‍; ഒളിംപിക് വില്ലേജ് താരങ്ങൾക്ക് തുറന്നുകൊടുത്തു

ടോക്യോയിലേക്ക് മലയാളി വനിതാ അത്‌ലറ്റുകളില്ലാത്തത് നിരാശ; ഒളിംപിക്‌സ് ഓര്‍മ്മകള്‍ പങ്കിട്ട് പ്രീജ ശ്രീധരന്‍

ഒളിമ്പിക്‌സ് ക്വിസ്: ചോദ്യങ്ങൾക്ക് ഉത്തരം പറയൂ, സ്വപ്ന സമ്മാനം നേടൂ...ആദ്യ മത്സരം ഇന്ന്

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona