യൂണിവേഴ്സൽ റെക്കാർഡ് ഫോറത്തിന്റെ ദേശീയ റെക്കോർഡാണ് ഇരുവരുടേയും ലക്ഷ്യം. 

ആലപ്പുഴ: ട്രയാത്ത്‍‍ലണിൽ റെക്കോർഡ് നേട്ടത്തിനൊരുങ്ങി രണ്ട് മലയാളി താരങ്ങൾ. ആലപ്പുഴ സ്വദേശികളായ ബിനീഷ് തോമസും ചന്ദു സന്തോഷുമാണ് നാളെ റെക്കോർഡ് കുറിക്കാനിറങ്ങുന്നത്.

മലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത കായിക ഇനമാണ് ട്രയാത്ത്‌ലൺ. അത്രയേറെ കായികക്ഷമത ആവശ്യമുണ്ട് ഈ മത്സരയിനത്തിന്. 3.9 കിലോമീറ്റർ ദൂരം നീന്തിയെത്തിയാൽ സൈക്കിളിൽ പിന്നിടേണ്ടത് 180.2 കിലോമീറ്റർ. കഴിഞ്ഞില്ല, സൈക്ലിംഗിന് ശേഷം ഓടിത്തീർക്കേണ്ടത് 42.21 കിലോമീറ്റർ ദൂരം. ഏറ്റവും കുറഞ്ഞ സമയത്തിൽ ഈ വെല്ലുവിളി മറികടക്കാൻ ഒരുങ്ങുന്നത് ആലപ്പുഴ സ്വദേശികളായ ബിനീഷ് തോമസും ചന്ദു സന്തോഷും.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: ഇന്ത്യന്‍ ടീമിന് ആശ്വാസ വാര്‍ത്ത

യൂണിവേഴ്സൽ റെക്കാർഡ് ഫോറത്തിന്റെ ദേശീയ റെക്കോർഡാണ് ഇരുവരുടേയും ലക്ഷ്യം. നാളെ രാവിലെ ആറിന് നെടുമുടിയിൽ തുടങ്ങുന്ന ട്രയാ‍ത്ത്‌ലൺ വൈകിട്ട് എട്ടരയ്‌ക്ക് ആലപ്പുഴ ബീച്ചിലാണ് സമാപിക്കുക. 

ആരും നമിച്ചുപോകും; ഓസ്‌ട്രേലിയയിലെ പരിക്ക് വെളിപ്പെടുത്തി പൂജാര