ന്യൂയോര്‍ക്ക്: അഞ്ചാം സീഡ് അലക്സാണ്ടർ സ്വരേവ് യുഎസ് ഓപ്പൺ ടെന്നിസിന്റെ സെമി ഫൈനലിൽ കടന്നു. ക്രൊയേഷ്യൻ താരം ബോർന കോറിച്ചിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തോൽപിച്ചാണ് ജ‍ർമ്മൻ താരത്തിന്റെ മുന്നേറ്റം. ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു സ്വരേവിന്റെ ജയം. ആദ്യമായാണ് സ്വരേവ് യുഎസ് ഓപ്പൺ സെമിയിലെത്തുന്നത്.

വനിതകളിൽ നാലാം സീഡ് നവോമി ഒസാക്കയും അമേരിക്കൻ താരം ജെന്നിഫർ ബ്രാഡിയും സെമിയിൽ കടന്നു. ഒസാക്ക ക്വാർട്ടറിൽ നേരിട്ടുള്ള സെറ്റുകൾക്ക് ഷെൽബി റോജേഴ്സിനെയും ബ്രാഡി നേരിട്ടുള്ള സെറ്റുകൾക്ക് ഖസക് താരം യൂലിനയെയും തോൽപിച്ചു.

രാജ്യാന്തര ഫുട്ബോളില്‍ 100 ഗോളുകള്‍; നേട്ടം കൈവരിച്ച് ക്രിസ്റ്റ്യാനോ

കരീബിയന്‍ പ്രീമിയര്‍ ലീഗ്: ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് ഫൈനലില്‍