വാഷിംഗ്‌ടണ്‍: ഉത്തേജക മരുന്ന് പരിശോധനയിൽ നിന്നും പലകുറി ഒഴിഞ്ഞുമാറിയ 100 മീറ്റർ ലോക ചാമ്പ്യൻ അമേരിക്കയുടെ ക്രിസ്റ്റ്യൻ കോൾമാന് രണ്ടുവർഷത്തേക്ക് വിലക്ക്. ഇതോടെ, ടോക്കിയോ ഒളിമ്പിക്‌സ് കോൾമാന് നഷ്‌ടമാകും. 2022 മെയ് 13 വരെ താരത്തിന് ട്രാക്കിലേക്ക് തിരിച്ചുവരാൻ കഴിയില്ല. 

രാഷ്‌ട്രീയമായി വളരുന്നു, താരം മെലിയുന്നു; ഒരു ട്വീറ്റില്‍ റെഡ് കാര്‍ഡ് കിട്ടി ഓസിലിന്‍റെ കരിയര്‍

ദോഹയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ 9.76 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌ത് സ്വര്‍ണമെഡല്‍ ജേതാവായിരുന്നു ക്രിസ്റ്റ്യൻ കോൾമാന്‍. കോള്‍മാന്‍റെ മികച്ച വ്യക്തിഗത സമയം കൂടിയായിരുന്നു ഇത്. ലോക ചാമ്പ്യന്‍ഷിപ്പിന് തൊട്ടുമുമ്പ് സസ്‌പെന്‍ഷനില്‍ നിന്ന് സാങ്കേതികമായി തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടിരുന്നു താരം. അടുത്ത വര്‍ഷത്തെ ഒളിംപിക്‌സില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കുന്ന താരങ്ങളില്‍ ഒരാളായിരുന്നു ക്രിസ്റ്റ്യൻ കോൾമാന്‍. 

ഹിറ്റ്‌മാന്‍ കളിക്കുമോ; ഐപിഎല്ലില്‍ മുംബൈയും ബാംഗ്ലൂരും നേര്‍ക്കുനേര്‍