പിടിയിലായ പ്രവാസികള്‍ എല്ലാവരും ഏഷ്യക്കാരാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ട 10 പ്രവാസികള്‍ അറസ്റ്റിലായി. ജലീബ് അല്‍ ശുയൂഖ് ഏരിയയില്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് പ്രവാസികള്‍ പിടിയിലായത്.

പിടിയിലായ പ്രവാസികള്‍ എല്ലാവരും ഏഷ്യക്കാരാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടത്. ചൂതാട്ടത്തിന് ഉപയോഗിച്ച പണവും ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. ശേഷം തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.