നിയമലംഘകരായ വിദേശികളെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യത്ത് ഉടനീളം നടന്നുവരുന്ന പരിശോധനകളുടെ ഭാഗമായാണ് ഇവരെ പിടികൂടിയതെന്ന് മന്ത്രാലയം അറിയിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ച് വിവിധ രാജ്യക്കാരായ പത്ത് പ്രവാസികളെ അറസ്റ്റ് ചെയ്തു. നിയമലംഘകരായ വിദേശികളെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യത്ത് ഉടനീളം നടന്നുവരുന്ന പരിശോധനകളുടെ ഭാഗമായാണ് ഇവരെ പിടികൂടിയതെന്ന് മന്ത്രാലയം അറിയിച്ചു. മഹ്‍ബുലയില്‍ അധികൃതര്‍ നടത്തിയ റെയ്ഡിനിടെയായിരുന്നു അറസ്റ്റ്. തുടര്‍ നടപടികള്‍ക്കായി ഇവരെ മറ്റ് വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്. അറസ്റ്റിലായവരുടെ മറ്റ് വിശദാംശങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Read also: പ്രവാസികള്‍ ശ്രദ്ധിക്കുക! 'ഹുറൂബ്' റദ്ദാകുമെന്ന പ്രചരണത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി അധികൃതര്‍
