അറസ്റ്റിലായവരില്‍ വിവിധ രാജ്യക്കാരുണ്ടെന്ന് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇവരെക്കുറിച്ചുള്ള വിശദ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത മദ്യ നിര്‍മാണം നടത്തിയിരുന്ന പത്ത് പ്രവാസികള്‍ അറസ്റ്റില്‍. കുവൈത്ത് ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷൻസിന് കീഴിലുള്ള സെര്‍ച്ച് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ജഹ്റയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അറസ്റ്റിലായവരില്‍ വിവിധ രാജ്യക്കാരുണ്ടെന്ന് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇവരെക്കുറിച്ചുള്ള വിശദ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മദ്യ നിര്‍മാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ വന്‍ ശേഖരവും നിര്‍മാണത്തിന്റെ വിവിധ ഘട്ടത്തിലുള്ള മദ്യം വലിയ ബാരലുകളില്‍ ശേഖരിച്ചിരുന്നതും ഇവിടെ നിന്ന് പരിശോധക സംഘം പിടിച്ചെടുത്തു. പിടിയിലായ വ്യക്തികളെയും പിടിച്ചെടുത്ത സാധനങ്ങളെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്. 

Scroll to load tweet…


Read also:  ഹൃദയാഘാതം മൂലം മരിച്ച ഹൈദരാബാദ് സ്വദേശിയുടെ മൃതദേഹം നാലു മാസത്തിന് ശേഷം നാട്ടിൽ കൊണ്ടുപോയി