പരിശോധനയിലാണ് യുവാവ് പിടിയിലായത്. 

മസ്കറ്റ്: മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ മസ്കറ്റ് വിമാനത്താവളത്തില്‍ പിടിയില്‍. ക്യാപ്സ്യൂള്‍ രൂപത്തിലാക്കി ഹെറോയിനാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. ഏഷ്യന്‍ രാജ്യക്കാരനാണ് അറസ്റ്റിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വയറ്റില്‍ ഒളിപ്പിച്ചാണ് ഇയാള്‍ ലഹരിമരുന്ന് കടത്തിയത്. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പ്രതി പിടിയിലായത്. ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ കോമ്പാറ്റിങ് നാര്‍കോട്ടിക്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് വിഭാഗവും വിമാനത്താവളത്തിലെ ലഹരിവിരുദ്ധ വകുപ്പുമായി സഹകരിച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരായ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Read Also -  89 യാത്രക്കാരും 6 ജീവനക്കാരുമായി പറന്നു, ലാൻഡ് ചെയ്ത് പിന്നാലെ റൺവേയിൽ നിന്ന് കത്തി വിമാനം, വൻ ദുരന്തം ഒഴിവായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം