മസ്‍കത്തില്‍: ഒമാനില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി കൊവിഡ് വാക്സിന്‍ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.  മസ്‍കത്ത് ഗവര്‍ണറേറ്റിലെ  ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറേറ്റും എജ്യുക്കേഷന്‍ ഡയറക്ടറേറ്റും സംയുക്തമായാണ് ഇതിനായുള്ള പദ്ധതികള്‍ തയ്യാറാക്കുന്നത്. വരുന്ന ആഴ്‍ചകളില്‍ തന്നെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡിനെതിരായ പ്രതിരോധ വാക്സിന്‍ നല്‍കുന്ന നടപടികള്‍ക്ക് തുടക്കമാവുമെന്നാണ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona