ദേശീയ പാത E311ൽ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സംഭവം

അബുദാബി: യുഎഇയിൽ സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ പതിമൂന്ന് വിദ്യാർഥികൾക്കും ഒരു അധ്യാപകനും പരിക്കേറ്റു. ഈദ് അൽ അദ്ഹ അവധി ദിനങ്ങൾക്ക് ശേഷം കുട്ടികൾ സ്കൂളിൽ തിരികെയെത്തിയ ആദ്യ ദിവസമാണ് അപകടമുണ്ടായത്. ദേശീയ പാത E311ൽ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സംഭവം. ആറിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്.

വൈകിട്ട് 3 മണിയോടെയാണ് അപകടം നടന്നതായി വിവരം ലഭിച്ചതെന്ന് നാഷണൽ ആംബുലൻസ് അറിയിച്ചു. ഉടൻതന്നെ അടിയന്തിര മെഡിക്കൽ സംഘം സംഭവസ്ഥലത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. റോഡ് സുരക്ഷ മുൻനിർത്തിക്കൊണ്ട് ​ഗതാ​ഗത നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും അമിത വേ​ഗം പാടില്ലെന്നും വാഹനമോടിക്കുന്നവരോട് അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഗുരുതരമായ നിയമലംഘനങ്ങൾക്ക് യുഎഇയിൽ 200,000 ദിർഹം വരെയാണ് പിഴ ചുമത്തുന്നത്.