പത്തനംതിട്ട കൊടുമൺ സ്വദേശി ബോസ് ഡാനിയൽ ആണ് മരിച്ചത്
മസ്കറ്റ്: ദീർഘകാലമായി ഒമാനിൽ പ്രവാസിയായ മലയാളി നാട്ടിൽ മരിച്ചു. പത്തനംതിട്ട കൊടുമൺ അങ്ങാടിക്കൽ സ്വദേശി അരുൺ വില്ലയിൽ ബോസ് ഡാനിയൽ ആണ് മരിച്ചത്. 55 വയസ്സായിരുന്നു. ചികിത്സയ്ക്കായി ഒരു വർഷം മുൻപാണ് നാട്ടിലേക്ക് പോയത്. പ്രിന്റിങ് ജോലിക്കാരനായിരുന്നു. ഭാര്യ: ഷീല ബോസ്. മകൻ: അരുൺ ബോസ്.


