Asianet News MalayalamAsianet News Malayalam

സബ്സിഡിയുള്ള ഡീസൽ കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തി; കര്‍ശന പരിശോധനയിൽ കുടുങ്ങിയത് 14 പേർ, സംഭവം കുവൈത്തിൽ

സബ്സിഡി ഡീസല്‍ കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തിയതിനാണ് 14 പേർ പിടിയിലായത്.

14 people arrested for unauthorized sale of subsidized diesel
Author
First Published Jan 21, 2024, 1:42 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ സബ്സിഡിയുള്ള ഡീസൽ അനധികൃതമായി വില്‍പ്പന നടത്തിയ 14 പേര്‍ അറസ്റ്റില്‍. ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥരുടെ തുടര്‍ച്ചയായ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

സബ്സിഡി ഡീസല്‍ കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തിയതിനാണ് 14 പേർ പിടിയിലായത്. അൽ-അഹമ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും നടത്തിയ പരിശോധനയിലാണ് ലൈസൻസ് ഇല്ലാതെ ഡീസൽ വിൽപ്പന നടത്തിയവർ കുടുങ്ങിയത്. ഇവരിൽ ഒരാൾ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത ഡീസലും പ്രതികളെയും ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറും. 

Read Also - അധ്യാപകര്‍ക്ക് അവസരങ്ങള്‍, ഉയര്‍ന്ന ശമ്പളം; വിവിധ സ്കൂളുകളിൽ 700ലേറെ ഒഴിവുകള്‍, 500 എണ്ണം ദുബൈയിൽ മാത്രം

നിയമലംഘനവും മദ്യ നിര്‍മ്മാണവും, 200 പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ പ്രദേശങ്ങളിൽ കര്‍ശന പരിശോധനയുമായി അധികൃതർ. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച നിരവധി പേരാണ് പരിശോധനയിൽ പിടിയിലായത്. ജലീബ് അൽ ഷുവൈക്ക്, ഖൈതാൻ, ഫഹാഹീൽ, ഹവല്ലി, സാൽമിയ, ഫർവാനിയ എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടത്തിയത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ ക്യാമ്പയിനിൽ അസാധുവായ വിസയുമായി രാജ്യത്ത് തങ്ങിയ 200 പ്രവാസികളെ പിടികൂടി. പരിശോധനകൾക്കിടെ മൂന്ന് പ്രവാസികൾ നടത്തുന്ന ഒരു പ്രാദേശിക മദ്യ ഫാക്ടറിയും റെയ്ഡ് ചെയ്തു. മദ്യവും മദ്യം നിര്‍മ്മിക്കുന്നതിനുള്ള ഉപകരണങ്ങളും ഇവരുടെ കൈവശം കണ്ടെത്തി. തുടർ നിയമ നടപടികൾക്കായി അറസ്റ്റിലായവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios