യമനികളായ 27 കുട്ടികളെയാണ് ഇവർ ഭിക്ഷാടനത്തിനായി ഉപയോ​ഗിച്ചത്.

റിയാദ്: സൗദിയിലെ റോഡുകളിലും പൊതു ഇടങ്ങളിലും ഭിക്ഷാടനം നടത്താൻ കുട്ടികളെ ചൂഷണം ചെയ്ത 14 പേരെ റിയാദിൽ അറസ്റ്റ് ചെയ്തു. പിടികൂടിയ 14 പേരും യമനി പൗരത്വമുള്ളവരാണ്. യമനികളായ 27 കുട്ടികളെയാണ് ഇവർ ഭിക്ഷാടനത്തിനായി ഉപയോ​ഗിച്ചത്. ഭിക്ഷാടകരെ പിടികൂടുന്നതിനായുള്ള പതിവ് സുരക്ഷ പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്. റിയാദ് പോലീസും മനുഷ്യക്കടത്ത് പോലുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ജനറൽ ഡിപ്പാർട്ട്മെന്റും സംയുക്തമായാണ് പരിശോധന നടത്തിയത്. 

read more:  `എന്റെ സഹോദരന് ഇന്ത്യയിലേക്ക് സ്വാ​ഗതം', ഖത്തർ അമീറിനെ മോദി സ്വീകരിച്ചത് പതിവ് പ്രൊട്ടോക്കോൾ ലംഘിച്ച്

നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അറസ്റ്റ് ചെയ്ത പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ചൂഷണത്തിന് വിധേയരായ കുട്ടികൾക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി അധികാരികളോട് ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിയാദ് പോലീസ് അറിയിച്ചു.