മസ്കറ്റ്: ഒമാനില്‍ ഇന്ന് 143 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 101 പേര്‍ വിദേശികളും 42പേര്‍ ഒമാന്‍ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ്  ബാധിച്ചവരുടെ എണ്ണം 2274ലെത്തിയെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പറയുന്നു.

364 പേര്‍ സുഖം പ്രാപിച്ചുവെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഇതുവരെ ഒമാനില്‍ കൊവിഡ് 19   വൈറസ് ബാധ മൂലം പത്ത് പേരാണ് മരണപ്പെട്ടിട്ടുള്ളത്. അതേസമയം ഗൾഫിൽ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു. 51,760 പേർക്കാണ് ​ഗൾഫിൽ ആകെ രോ​ഗം ബാധിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ 292 ആയി.

Read More: ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു