പ്രദർശനം അവരുടെ കഠിനമായ പരിശീലനത്തിൻറെ പ്രകടനം മാത്രമായിരുന്നില്ല, സേവനത്തിനുള്ള അവരുടെ സന്നദ്ധതയുടെ ആഘോഷം കൂടിയായാണെന്നും ഫീൽഡ് പരിശീലനത്തിലൂടെയും സൈദ്ധാന്തിക വിദ്യാഭ്യാസത്തിലൂടെയും നേടിയ ഫലങ്ങളിൽ അഭിമാനമുണ്ടെന്നും മേജർ ജനറൽ അൽ ദുവൈസ് പറഞ്ഞു.
റിയാദ്: സൗദി അറേബ്യയില്‍ ജനറൽ ഡയറക്ടറേറ്റ് ഓഫ് പ്രിസൺസിൻറെ കീഴിൽ 165 വനിതാ ഭടന്മാർ പരിശീലനം പൂർത്തിയാക്കി സേവനത്തിൽ പ്രവേശിച്ചു. ഡയറക്ടറേറ്റിൻറെ നാലാമത് ബേസിക് ഇൻഡിവിഡ്വൽ കോഴ്സാണ് ഈ വനിതാ സൈനികർ പൂർത്തിയാക്കിയത്. ഇവരുടെ ബിരുദദാന ചടങ്ങ് ഡയറക്ടർ ജനറൽ മേജർ ജനറൽ മാജിദ് അൽ ദുവൈസിെൻറ നേതൃത്വത്തിൻ നടന്നു. ചടങ്ങിൽ വനിതാ സൈനികരുടെ സൈനിക പരേഡും വിവിധ സുരക്ഷാ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനങ്ങളും സൈനിക വൈദഗ്ധ്യവും പ്രദർശിപ്പിച്ചു.
പ്രദർശനം അവരുടെ കഠിനമായ പരിശീലനത്തിൻറെ പ്രകടനം മാത്രമായിരുന്നില്ല, സേവനത്തിനുള്ള അവരുടെ സന്നദ്ധതയുടെ ആഘോഷം കൂടിയായാണെന്നും ഫീൽഡ് പരിശീലനത്തിലൂടെയും സൈദ്ധാന്തിക വിദ്യാഭ്യാസത്തിലൂടെയും നേടിയ ഫലങ്ങളിൽ അഭിമാനമുണ്ടെന്നും മേജർ ജനറൽ അൽ ദുവൈസ് പറഞ്ഞു. തങ്ങളുടെ മതത്തെയും രാജാവിനെയും രാജ്യത്തെയും വ്യത്യസ്തതയോടും സമർപ്പണത്തോടും കൂടി സേവിക്കാനുള്ള ഈ സൈനികരുടെ സന്നദ്ധത അദ്ദേഹം എടുത്തുപറഞ്ഞു.
Read Also - മൂന്ന് രാജ്യങ്ങളിൽ മലയാളികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍; അപേക്ഷക്കുള്ള അവസാന തീയതി ജനുവരി 27, യോഗ്യതയറിയാം
ദേശീയ സുരക്ഷയുടെയും പ്രതിരോധത്തിൻറെയും വിവിധ മേഖലകളിൽ വനിതാ ഉദ്യോഗസ്ഥരുടെ വർദ്ധിച്ചുവരുന്ന പങ്ക് പ്രതിഫലിപ്പിക്കുന്ന സൈനിക മേഖലയിലെ സ്ത്രീകളുടെ പുരോഗതിയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തകാലത്തായി വിവിധ വിഭാഗം സുരക്ഷാ സേനകളിൽ ഭടന്മാർ മുതൽ ഉന്നത കമാൻഡർ വരെയുള്ള തസ്തികളിൽ സൗദി വനിതകളെ ധാരാളമായി നിയമിക്കുന്നുണ്ട്. പ്രതിരോധരംഗത്ത് ഇന്ന് പെൺകരുത്ത് അതിെൻറ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. വിവിധ വിഭാഗം സുരക്ഷാ സേനകളിൽ ചേരാൻ സൗദി യുവതികൾ വലിയ താൽപര്യത്തോടെയാണ് മുന്നോട്ട് വരുന്നത്.
