അജ്മാന്‍: കൊവിഡ് മുന്‍കരുതല്‍, പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 175 വാണിജ്യ സ്ഥാപനങ്ങള്‍ അജ്മാന്‍ മുന്‍സിപ്പാലിറ്റി പൂട്ടിച്ചു. കൊവിഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കാതിരുന്ന 437 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. 

ആകെ 7,968 പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. കൊവിഡ് വ്യാപനം പ്രതിരോധിക്കാനായാണ് പരിശോധന ആരംഭിച്ചതെന്ന് അജ്മാന്‍ മുന്‍സിപ്പാലിറ്റി ആന്‍ഡ് പ്ലാനിങ് വിഭാഗത്തിലെ പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖാലിദ് മുയീന്‍ അല്‍ ഹൊസനി പറഞ്ഞു.