ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ അന്‍വാസ് അബ്‍ദുല്‍ലത്തീഫ് അല്‍ ബര്‍ജാസിന്റെ നിര്‍ദേശ പ്രകാരമാണ് പരിശോധന നടത്തുന്നത്. നിയമലംഘകരായ എട്ട് പേരെ ഹവല്ലി, സാല്‍മിയ എന്നിവിടങ്ങളില്‍ നിന്നും 10 പേരെ ജലീബ് അല്‍ ശുയൂറഖില്‍ നിന്നുമാണ് പിടികൂടിയത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമ ലംഘകരായ പ്രവാസികളെ കണ്ടെത്താനുള്ള വ്യാപക പരിശോധന തുടരുന്നു. ഹവല്ലി, സാല്‍മിയ, ജലീബ് അല്‍ ശുയൂഖ് എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 18 പ്രവാസികളെ അറസ്റ്റ് ചെയ്‍തു.
ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ അന്‍വാസ് അബ്‍ദുല്‍ലത്തീഫ് അല്‍ ബര്‍ജാസിന്റെ നിര്‍ദേശ പ്രകാരമാണ് പരിശോധന നടത്തുന്നത്. നിയമലംഘകരായ എട്ട് പേരെ ഹവല്ലി, സാല്‍മിയ എന്നിവിടങ്ങളില്‍ നിന്നും 10 പേരെ ജലീബ് അല്‍ ശുയൂറഖില്‍ നിന്നുമാണ് പിടികൂടിയത്. രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്നവര്‍, താമസ രേഖകളുടെ കാലാവധി കഴിഞ്ഞവര്‍, തൊഴില്‍ നിയമ ലംഘകര്‍ തുടങ്ങിയവരെയെല്ലാം രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന വ്യാപക പരിശോധനയില്‍ പിടികൂടുന്നുണ്ട്. പിടിയിലാവുന്നവരെ നടപടികള്‍ പൂര്‍ത്തിയാക്കി പിന്നീട് തിരികെ വരാനാവാത്ത വിധത്തില്‍ നാടുകടത്തുകയാണ് ചെയ്യുന്നത്.
