വിവിധ സ്ഥലങ്ങളില്‍ നിന്നായി ഒമ്പത് ബോട്ടുകള്‍ കോസ്റ്റ് ഗാര്‍ഡ് പൊലീസ് പിടിച്ചെടുത്തു.

മസ്കറ്റ്: ഒമാനില്‍ വന്‍തോതില്‍ മദ്യം കടത്താന്‍ ശ്രമിച്ച 20 പ്രവാസികളെ അറസ്റ്റ് ചെയ്തു. മുസന്ദം ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് ലഹരി പാനീയങ്ങള്‍ കണ്ടെടുത്തു. 

വിവിധ സ്ഥലങ്ങളില്‍ നിന്നായി ഒമ്പത് ബോട്ടുകള്‍ കോസ്റ്റ് ഗാര്‍ഡ് പൊലീസ് പിടിച്ചെടുത്തു. പിടിയിലായവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 

Scroll to load tweet…

Read Also - ചെലവേറും, പെട്രോളിന് വില കൂടി; ഇന്ന് അര്‍ധരാത്രി മുതൽ പ്രബല്യത്തിൽ വരും, പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ

ട്രാഫിക് നിയമലംഘനം; ഒമാനികളുടെ പിഴ ഒഴിവാക്കി യുഎഇ

അബുദാബി: യുഎഇയില്‍ രേഖപ്പെടുത്തിയ ഒമാനി പൗരന്മാരുടെ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ റദ്ദാക്കാന്‍ തീരുമാനം. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്‍റെ യുഎഇ സന്ദര്‍ശനത്തിന് പിന്നാലെയാണ് യുഎഇയുടെ ഈ തീരുമാനം. 2018 മുതല്‍ 2023 വരെയുള്ള അഞ്ചു വര്‍ഷ കാലയളവിലെ പിഴകള്‍ റദ്ദാക്കാനാണ് തീരുമാനം.

ഈ മാസം 22ന് ഔദ്യോഗിക സന്ദര്‍ശനത്തിന് യുഎഇയിലെത്തിയ ഒമാന്‍ സുല്‍ത്താന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. യുഎഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്യാനുമായി ഒമാന്‍ സുല്‍ത്താന്‍​ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യിരുന്നു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്ത​മാ​ക്കാ​നും സ​ഹ​ക​ര​ണം വി​പു​ല​മാ​ക്കാ​നും തീ​രു​മാ​നമെടുത്തിരുന്നു.

129 ശ​ത​കോ​ടി ദി​ർ​ഹ​ത്തിന്‍റെ നി​ക്ഷേ​പ പ​ങ്കാ​ളി​ത്ത​ത്തി​ന്​ ക​രാ​റി​ലെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ബി​സി​ന​സ്​ ആ​വ​ശ്യ​ത്തി​നും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും മറ്റുമായി നിരവധി​ ഒ​മാ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ വാ​ഹ​ന​ങ്ങ​ൾ ഓ​രോ വ​ർ​ഷ​വും യുഎഇ​യി​ൽ വ​ന്നു​പോ​കു​ന്നു​ണ്ട്. ഇതില്‍ പ​ല​ർ​ക്കും ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക്​ പി​ഴ ല​ഭി​ക്കാ​റു​മു​ണ്ട്. ഇ​ത്ത​ര​ക്കാ​ർ​ക്ക്​ വ​ലി​യ ആ​ശ്വാ​സമാകുകയാണ് പുതിയ പ്രഖ്യാപനം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്