Asianet News MalayalamAsianet News Malayalam

സൗദിയില്‍ കൊവിഡ് ബാധിച്ച് 271 പേര്‍ ഗുരുതരാവസ്ഥയില്‍

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നാലുപേര്‍ കൂടി മരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,46,843 ആയി.

271 patients receives treatment in intensive care unit in saudi
Author
Riyadh Saudi Arabia, First Published Sep 24, 2021, 11:15 PM IST

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 271 പേരാണ് ഗുരുതരസ്ഥിതിയിലുള്ളത്. പുതുതായി 51 പേരില്‍ കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 2,313 ആയി. ഇതില്‍ 271 പേരുടെ നില മാത്രമാണ് ഗുരുതരം. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരം.

59 പേരാണ് പുതുതായി സുഖം പ്രാപിച്ചത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നാലുപേര്‍ കൂടി മരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,46,843 ആയി. ഇതില്‍ 5,35,842 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,688 ആയി ഉയര്‍ന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, മക്ക 12, കിഴക്കന്‍ പ്രവിശ്യ 5, മദീന 4, ജീസാന്‍ 3, അല്‍ഖസീം 3, നജ്‌റാന്‍ 3, അസീര്‍ 2, തബൂക്ക് 2, ഹാഇല്‍ 1, അല്‍ജൗഫ് 1, വടക്കന്‍ അതിര്‍ത്തി മേഖല 1. സൗദി അറേബ്യയില്‍ ഇതുവരെ 41,358,961 ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. 

Follow Us:
Download App:
  • android
  • ios