അബുദാബി: യുഎഇയില്‍ 283 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 64,102 ആയി. 98 പേര്‍ കൂടി രോഗമുക്തരായതോടെ രോഗം ഭേദമായവര്‍ 57,571 ആയതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

രണ്ട് മരണങ്ങളാണ് കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ മരണസംഖ്യ 361 ആയി ഉയര്‍ന്നു. നിലവില്‍ 6,170 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 77,640തിലധികം പുതിയ കൊവിഡ് പരിശോധനകള്‍ നടത്തിയതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 

ഒമാനില്‍ കൊവിഡ് ബാധിച്ച് അഞ്ചുപേര്‍ കൂടി മരിച്ചു