പണം, മൊബൈല്‍ ഫോണുകള്‍, ചൂതാട്ടത്തിനുപയോഗിച്ച സാമഗ്രികള്‍ എന്നിവ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. അറസ്റ്റിലായവരെ നാടുകടത്തല്‍ വിഭാഗത്തിന് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.
കുവൈത്ത് സിറ്റി: ചൂതാട്ടത്തിലേര്‍പ്പെടുകയും മദ്യം നിര്‍മ്മിക്കുകയും ചെയ്ത 37 പ്രവാസികളെ കുവൈത്തില്‍ നിന്ന് നാടുകടത്തും. അല്‍ അഹ്മദി, അല്‍ ഫര്‍വാനിയ ഗവര്‍ണറേറ്റുകളില്‍ കുവൈത്ത് പൊലീസ് നടത്തിയ സുരക്ഷാ പരിശോധനകളില്‍ ചൂതാട്ടത്തിലേര്‍പ്പെട്ട 30 വിദേശികളാണ് പിടിയിലായത്.
പണം, മൊബൈല്‍ ഫോണുകള്‍, ചൂതാട്ടത്തിനുപയോഗിച്ച സാമഗ്രികള്‍ എന്നിവ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. അറസ്റ്റിലായവരെ നാടുകടത്തല്‍ വിഭാഗത്തിന് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം അല്‍ അഹ്മദിയില്‍ മദ്യം നിര്‍മ്മിച്ച ഏഴ് വിദേശികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. മദ്യം നിര്‍മ്മിക്കാനുപയോഹിച്ച ഉപകരണങ്ങള്‍, 181 ബാരല്‍ മദ്യം, നാല് ഡിസ്റ്റിലേഷന്‍ ഉപകരണങ്ങള്‍ എന്നിവയടക്കം പിടികൂടി. അറസ്റ്റിലായവരെ നാടുകടത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പിന് കൈമാറും. അതേസമയം കഴിഞ്ഞ വര്‍ഷം രാജ്യത്തെ റെസിഡന്‍സ്, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 42,000 പേരെയാണ് കുവൈത്തില്‍ നിന്ന് നാടുകടത്തിയത്.
Read Also - മൂന്ന് രാജ്യങ്ങളിൽ മലയാളികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍; അപേക്ഷക്കുള്ള അവസാന തീയതി ജനുവരി 27, യോഗ്യതയറിയാം
അതേസമയം അടുത്തിടെ കുവൈത്തില്‍ റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച്, നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന 1,470 പ്രവാസികളെ 11 ദിവസത്തിനുള്ളില്‍ നാടുകടത്തിയിരുന്നു. രാജ്യത്ത് താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടുന്നതിനുള്ള പരിശോധനകള്‍ ആഭ്യന്തര മന്ത്രാലയം ശക്തമാക്കി വരികയാണ്.
വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ റെസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ മാത്രം ഏകദേശം 700 താമസ, തൊഴില്‍ നിയമലംഘകരെ പിടികൂടി.
