സൗദി അറേബ്യയിൽ 42 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 59 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണവും രാജ്യത്ത് രേഖപ്പെടുത്തി.

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) ഇന്ന് 42 പേർക്ക് കൊവിഡ് (New infections) സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 59 പേർ രോഗമുക്തി (Recoveries) നേടിയത്. രാജ്യവ്യാപകമായി 24 മണിക്കൂറിനിടെ ഒരു മരണം (Covid death റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ 31,787,409 പി.സി.ആർ പരിശോധനകള്‍ നടന്നു. 

ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 549,997 ആയി. ഇതിൽ 539,141 പേരും സുഖം പ്രാപിച്ചു. ആകെ 8,847 പേർ മരിച്ചു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 2,009 പേരിൽ 33 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്‍തികരമാണ്. 

രാജ്യത്താകെ ഇതുവരെ 47,806,115 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,711,732 എണ്ണം ആദ്യ ഡോസ് ആണ്. 22,673,314 എണ്ണം സെക്കൻഡ് ഡോസും. 1,723,709 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 421,069 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 14, ജിദ്ദ - 11, മക്ക - 2, മദീന - 2, തബൂക്ക് - 2, മറ്റ് 11 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം.