റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ്മുക്തി ലഭിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. വെള്ളിയാഴ്ച രോഗം ഭേദമായത് 4460 പേര്‍ക്കാണ്. മരണ നിരക്കിലും കുറവ് രേഖപ്പെടുത്തി. കൊവിഡ് ബാധിച്ച് ഇന്ന് സൗദിയില്‍ മരിച്ചത് 24 പേരാണ്. ഇതോടെ രാജ്യത്തെ മരണ സംഖ്യ 2,866 ആയി.

പുതുതായി ഇന്ന് രോഗം സ്ഥിരീകരിച്ചത് 1,686 പേര്‍ക്കാണ്. സൗദിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 275,905 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 235,658 പേര്‍ക്കാണ് രാജ്യത്ത് ആകെ രോഗം ഭേദമായത്. ആകെ കൊവിഡ് രോഗമുക്തി 85 ശതമാനമായി. 

യുഎഇയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചതും രോഗമുക്തരായതും 283 പേര്‍