അംഗീകൃത വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഓഗസ്റ്റ് 10 ബുധനാഴ്ച മുതല്‍ വാക്സിനേഷന്‍ ആരംഭിക്കും. പിന്നീട് ആഴ്ചയില്‍ ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം മൂന്ന് മണി മുതല്‍ എട്ട് മണി വരെ വാക്സിനേഷന്‍ നടക്കും

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡിനെതിരായ പ്രതിരോധ വാക്സിന്റെ നാലാം ഡോസ് വിതരണം ഈയാഴ്ച മുതല്‍ തുടങ്ങും. 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് നാലാമത്തെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ഇതിനായി എല്ലാ ഹെല്‍ത്ത് റീജ്യനുകളിലുമുള്ള 16 ഹെല്‍ത്ത് സെന്ററുകള്‍ക്ക് ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി.

അംഗീകൃത വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഓഗസ്റ്റ് 10 ബുധനാഴ്ച മുതല്‍ വാക്സിനേഷന്‍ ആരംഭിക്കും. പിന്നീട് ആഴ്ചയില്‍ ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം മൂന്ന് മണി മുതല്‍ എട്ട് മണി വരെ വാക്സിനേഷന്‍ നടക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെസ്റ്റ് മിശിരിഫിലെ അബ്‍ദുല്‍ റഹ്മാന്‍ അല്‍ സായ്ദ് ഹെല്‍ത്ത് സെന്ററില്‍ ഫൈസര്‍ വാക്സിനായിരിക്കും നല്‍കുക. അഞ്ച് മുതല്‍ 12 വയസ് വരെ പ്രായമുള്ളവര്‍ക്ക് ഒന്നും രണ്ടും ഡോസുകളും 12 മുതല്‍ 18 വയസ് വരെ പ്രായമുള്ളവര്‍ക്ക് മൂന്നാം ബൂസ്റ്റര്‍ ഡോസും 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നാലാം ബൂസ്റ്റര്‍ ഡോസും ഇവിടെ ലഭ്യമാവും. ഇത് ഒഴികെയുള്ള മറ്റ് 15 സെന്ററുകളിലും മൊഡേണ വാക്സിനായിരിക്കും ലഭിക്കുക. വിദേശത്തു നിന്ന് മടങ്ങി കുടുംബങ്ങല്‍ തിരികെ വരുന്നതും സെപ്‍റ്റംബര്‍ പകുതിയോടെ അടുത്ത സ്കൂള്‍ സീസണ് തുടക്കമാവുന്നതും ഉള്‍പ്പെടെ പരിഗണിച്ചാണ് വാക്സിനേഷന്‍ സെന്ററുകള്‍ നിജപ്പെടുത്തിയിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വൃത്തങ്ങള്‍ സൂചിപ്പിച്ചു. 

Read also: വികലാംഗരുടെ പാര്‍ക്കിങ് സ്ഥലത്ത് പൊലീസ് വാഹനം നിര്‍ത്തിയിട്ടു; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

അയല്‍ക്കാരെ ശല്യപ്പെടുത്തരുതെന്ന് പറഞ്ഞതിന് പിതാവിനെ മര്‍ദ്ദിച്ചു; മകന് ആറുമാസം തടവുശിക്ഷ
കുവൈത്ത് സിറ്റി: കുവൈത്തില്‍ പിതാവിനെ മര്‍ദ്ദിച്ച കേസില്‍ സ്വദേശി യുവാവിന് ആറുമാസം തടവുശിക്ഷ വിധിച്ച് കോടതി. പിതാവിന്റെ പരാതിയിലാണ് നടപടിയെന്ന് പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. മിസ്‌ഡെമീനര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

മര്യാദയ്ക്ക് പെരുമാറണമെന്നും അയല്‍വാസികളെ ശല്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും മകനോട് പറഞ്ഞതിനാണ് പിതാവിന് മര്‍ദ്ദനമേറ്റത്. മകന്‍ പിതാവിനെ ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും ഹീനമായ പ്രവൃത്തിയാണെന്നും കോടതി നിരീക്ഷിച്ചു. പ്രതിയുടെ പ്രായമോ എവിടെ വെച്ചാണ് പിതാവിനെ മര്‍ദ്ദിച്ചതെന്നോ വ്യക്തമല്ല. 

ജോലിക്കായി നാട്ടില്‍ നിന്ന് കൊണ്ടുവന്ന സ്‍ത്രീകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു; പ്രവാസി വനിത അറസ്റ്റില്‍