മാൻഹോളിൽ വീണ അപകടം സംബന്ധിച്ച് രാജ്യത്തെ സുരക്ഷാ വകുപ്പുകൾക്കും സൗദി റെഡ് ക്രസന്റിലും വിവരം ലഭിച്ച ഉടനെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. 

റിയാദ്: സൗദി അറേബ്യയില്‍ സ്വന്തം വീട്ടിലെ ഡ്രെയിനേജ് സംവിധാനത്തിലുള്ള മാൻഹോളിൽ വീണ് സൗദി പൗരൻ മരിച്ചു. ഉത്തര മക്കയിലെ അൽ നവാരിയയിലെ വീട്ടിലാണ് സംഭവം. അമ്പതുകാരനാണ് മരിച്ചത്. ഡ്രൈനേജ് നന്നാക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. 

മാൻഹോളിൽ വീണ അപകടം സംബന്ധിച്ച് രാജ്യത്തെ സുരക്ഷാ വകുപ്പുകൾക്കും സൗദി റെഡ് ക്രസന്റിലും വിവരം ലഭിച്ച ഉടനെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. എന്നാല്‍ മാൻഹോളിൽ നിന്നും ഇയാളെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർ നടപടികൾക്കു വേണ്ടി മൃതദേഹം പിന്നീട് മോർച്ചറിയിലേക്ക് നീക്കി. 

Read also: ചരിത്രം കുറിക്കാന്‍ ബഹിരാകാശത്തേക്ക് ആദ്യ സൗദി വനിത; തയ്യാറെടുപ്പുകളുമായി രാജ്യം

കാല്‍നടയാത്രക്കാരെ ശല്യം ചെയ്തു; 17 പേര്‍ സൗദിയില്‍ അറസ്റ്റില്‍
​​​​​​​റിയാദ്: സൗദി അറേബ്യയിലെ ഒരു പാര്‍ക്കില്‍ കാല്‍നടയാത്രക്കാരെ ശല്യം ചെയ്ത 17 പേരെ പൊലീസ് പിടികൂടി. പൗരന്മാരും താമസക്കാരും ഉള്‍പ്പെടെയാണ് പിടിയിലായത്. ഹഫ് ര്‍ അല്‍ ബാതിന്‍ പൊലീസാണ് ഇവരെ പിടികൂടിയത്.

പ്രതികള്‍ ഗതാഗതം തടസ്സപ്പെടുത്തുകയും ഔദ്യോഗിക വാഹനങ്ങളില്‍ അതിക്രമിച്ച് കടക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച ഏഴ് പ്രവാസികള്‍ പിടിയില്‍

അതേസമയം സൗദി അറേബ്യയിലേക്ക് നുഴഞ്ഞുകയറ്റക്കാരെ കടത്തിയ അറബ് പൗരന് തടവുശിക്ഷ വിധിച്ചു. പബ്ലിക് പ്രോസിക്യൂഷന്റെ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് അറബ് പോരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്ക് അഞ്ചു വര്‍ഷം തടവു ശിക്ഷ നല്‍കിയതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

അയല്‍രാജ്യത്ത് നിന്ന് നുഴഞ്ഞുകയറ്റക്കാരെ സൗദിയിലെത്തിക്കാന്‍ ഇയാള്‍ സഹായിച്ചതായി കണ്ടെത്തി. നുഴഞ്ഞുകയറ്റക്കാരെ എത്തിക്കുന്നതിനായി 15000 റിയാല്‍ ഇയാള്‍ വാങ്ങിയതായും കണ്ടെത്തി. തുടര്‍ന്നാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 

യുഎഇയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് അഭ്യൂഹം; വ്യാപക തെരച്ചിലിനൊടുവില്‍ കുട്ടിയെ കണ്ടെത്തി പൊലീസ്