കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട; പിടിച്ചെടുത്തത് 60 കിലോഗ്രാം ഹാഷിഷ്, വിദേശി അറസ്റ്റിൽ
രാജ്യത്തിനകത്ത് ലഹരിമരുന്ന് വിതരണം ചെയ്യാനാണ് പ്രതി ലക്ഷ്യമിട്ടിരുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. 60 കിലോഗ്രാം ഹാഷിഷുമായി വിദേശിയെ പിടികൂടി. ഈജിപ്ത് സ്വദേശിയാണ് പിടിയിലായത്.
രാജ്യത്തിനകത്ത് വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട് എത്തിച്ചതാണ് ഈ ലഹരിമരുന്ന് ശേഖരം. അറസ്റ്റിലായ പ്രതിയുടെ കൈവശം ഒഴിഞ്ഞ ചെറിയ പാക്കറ്റുകളും കണ്ടെടുത്തു. ഈ പാക്കറ്റുകളില്‍ ലഹരിമരുന്ന് നിറച്ച് വില്‍പ്പന നടത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ലഹരിമരുന്ന് കൈവശം ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് മയക്കുമരുന്ന് എന്‍ഫോഴ്സ്മെന്‍റ് ജനറല്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ വിഭാഗം അറിയിച്ചു.
Read Also - ജീവിതത്തിലെ വലിയ ആഗ്രഹം പറഞ്ഞ് തടവുകാരൻ; ഒരു നിമിഷം പോലും ആലോചിക്കാതെ സൗകര്യങ്ങളൊരുക്കി നൽകി ദുബൈ പൊലീസ്