രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 757,802 ആയി. ആകെ രോഗമുക്തരുടെ എണ്ണം 743,099 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,110 ആയി

റിയാദ്: സൗദി അറേബ്യയിൽ പുതിയതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം തുടർച്ചയായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 611 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരിൽ 172 പേർ സുഖം പ്രാപിച്ചു. രണ്ട് മരണമാണ് രാജ്യത്ത് വിവിധഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്തത്. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 757,802 ആയി. ആകെ രോഗമുക്തരുടെ എണ്ണം 743,099 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,110 ആയി. രോഗബാധിതരിൽ 5,593 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 56 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 22,368 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. 

ജിദ്ദ - 146, റിയാദ് - 138, മക്ക - 67, മദീന - 60, ദമ്മാം - 30, ത്വാഇഫ് - 28, അബഹ - 18, ജീസാൻ - 14, ഹുഫൂഫ് - 9, അൽബാഹ - 6, ബുറൈദ - 5, യാംബു - 5, ദഹ്റാൻ - 5, ഹാഇൽ - 4, സബ്യ - 4, ബേയ്ഷ് - 4, അൽഖർജ് - 4, തബൂക്ക് - 3, ഖമീസ് മുശൈത്ത് - 3, നജ്റാൻ - 3, ഖോബാർ - 3, അബൂ അരീഷ് - 3, ജുബൈൽ - 3, ബൽജുറൈഷി - 3, ഖുലൈസ് - 2, ഫർസാൻ - 2, അഫീഫ് - 2, ദവാദ്‍മി - 2, റാബിഖ് - 2, ഉനൈസ - 2, അൽറസ് - 2, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,779,656 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,483,557 ആദ്യ ഡോസും 24,831,995 രണ്ടാം ഡോസും 13,464,104 ബൂസ്റ്റർ ഡോസുമാണ്.