കുവൈത്ത് സിറ്റി: കുവൈത്തില്‍ 671 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 60,434 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 

395 സ്വദേശികള്‍ക്കും 276 വിദേശികള്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 580 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 50,919 ആയി. ഇന്ന് കൊവിഡ് ബാധിച്ച് നാലുപേരാണ് മരിച്ചത്. ആകെ മരണസംഖ്യ 412 ആയി. നിലവില്‍ 9103 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 127 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.  

യുഎഇയില്‍ 305 പേര്‍ക്ക് കൂടി കൊവിഡ്; 343 പേര്‍ രോഗമുക്തരായി

ഒമാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; 24 മണിക്കൂറിനിടെ 11 മരണം