അബുദാബി: യുഎഇയില്‍ 716 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 704 പേരാണ് ഇന്ന് രോഗമുക്തരായതെന്ന് ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. 

71,000 കൊവിഡ് പരിശോധനകള്‍ അധികമായി നടത്തിയതിലൂടെയാണ് പുതിയ കൊവിഡ് കേസുകള്‍ കണ്ടെത്തിയത്. കൊവിഡ് ബാധിച്ച് മൂന്നു പേര്‍ കൂടി മരിച്ചതോടെ യുഎഇയിലെ ആകെ മരണസംഖ്യ 321 ആയി. 50,857 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗമുക്തരായവരുടെ എണ്ണം 39,857 ആയി. 

കൊവിഡ് ബാധിച്ച് ഒമാനില്‍ ഇന്ന് 10 മരണം; രോഗികളുടെ എണ്ണത്തിലും വര്‍ധന