മസ്കറ്റ്: ഒമാനിൽ കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന് പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 128 ആയി ഉയർന്നു. 83 വിദേശികളും 45 ഒമാൻ സ്വദേശികളുമാണ് ഇതിനകം ഒമാനിൽ മരണപ്പെട്ട 128 പേര്‍. 

രാജ്യത്ത് ഇന്ന് 896 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 391 ഒമാൻ സ്വദേശികളും 505 പേർ വിദേശികളുമാണ്. ഇതോടെ ഒമാനിൽ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 28,566 ആയി. ഇതിൽ14,780  പേർ സുഖം പ്രാപിച്ചുവെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. 

പ്രവാസികള്‍ മരണപ്പെട്ടാല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്

യുഎഇയില്‍ നാളെ മൂന്ന് മണിക്കൂര്‍ ഭാഗിക ഗ്രഹണം ദൃശ്യമാകും