Asianet News MalayalamAsianet News Malayalam

പാർക്ക് ചെയ്ത വാഹനത്തില്‍ പരിശോധന; പിടിച്ചെടുത്തത് 900 കുപ്പി മദ്യം, കുവൈത്തില്‍ ഒരാള്‍ അറസ്റ്റില്‍

900 കുപ്പി മദ്യമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിനുള്ളിൽ മറച്ചിരിക്കുന്ന നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്.

900   bottles of alcohol seized in kuwait
Author
First Published Jan 21, 2024, 5:00 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രാദേശികമായി നിര്‍മ്മിച്ച മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. ഫിന്‍റാസ് പ്രദേശത്ത്  പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന മദ്യം അനധികൃത വിൽപ്പന നടത്തിയിരുന്നയാളാണ് അറസ്റ്റിലായത്. പബ്ലിക് സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ഫഹാഹീൽ കമാൻഡ് എന്നറിയപ്പെടുന്ന അൽ അഹമ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 900 കുപ്പി മദ്യമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിനുള്ളിൽ മറച്ചിരിക്കുന്ന നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്.

അതേസമയം കുവൈത്തില്‍ കഴിഞ്ഞ ദിവസം വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനകളില്‍ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച നിരവധി പേരാണ് പിടിയിലായത്. ജലീബ് അൽ ഷുവൈക്ക്, ഖൈതാൻ, ഫഹാഹീൽ, ഹവല്ലി, സാൽമിയ, ഫർവാനിയ എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടത്തിയത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ ക്യാമ്പയിനിൽ അസാധുവായ വിസയുമായി രാജ്യത്ത് തങ്ങിയ 200 പ്രവാസികളെ പിടികൂടി. പരിശോധനകൾക്കിടെ മൂന്ന് പ്രവാസികൾ നടത്തുന്ന ഒരു പ്രാദേശിക മദ്യ ഫാക്ടറിയും റെയ്ഡ് ചെയ്തു. മദ്യവും മദ്യം നിര്‍മ്മിക്കുന്നതിനുള്ള ഉപകരണങ്ങളും ഇവരുടെ കൈവശം കണ്ടെത്തി. തുടർ നിയമ നടപടികൾക്കായി അറസ്റ്റിലായവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറും. 

Read Also - ഒരു വര്‍ഷത്തിനിടെ ഭാഗ്യം കടാക്ഷിച്ചത് രണ്ട് തവണ, വിവാഹം നടക്കാനിരിക്കെ 'ബമ്പര്‍'; നേടിയത് 16,97,397 രൂപ

സബ്സിഡിയുള്ള ഡീസൽ കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തി; കര്‍ശന പരിശോധനയിൽ കുടുങ്ങിയത് 14 പേർ, സംഭവം കുവൈത്തിൽ  

കുവൈത്ത് സിറ്റി: കുവൈത്തില്‍ സബ്സിഡിയുള്ള ഡീസൽ അനധികൃതമായി വില്‍പ്പന നടത്തിയ 14 പേര്‍ അറസ്റ്റില്‍. ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥരുടെ തുടര്‍ച്ചയായ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

സബ്സിഡി ഡീസല്‍ കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തിയതിനാണ് 14 പേർ പിടിയിലായത്. അൽ-അഹമ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും നടത്തിയ പരിശോധനയിലാണ് ലൈസൻസ് ഇല്ലാതെ ഡീസൽ വിൽപ്പന നടത്തിയവർ കുടുങ്ങിയത്. ഇവരിൽ ഒരാൾ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത ഡീസലും പ്രതികളെയും ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios