രോഗബാധിതരിൽ 4,466 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 57 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്‍തികരമാണ്.

റിയാദ്: സൗദി അറേബ്യയിൽ പുതിയതായി 93 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു കൊവിഡ് മരണം കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. നിലവിലെ രോഗബാധിതരിൽ 257 പേരാണ് ഇന്ന് സുഖം പ്രാപിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‍ത ആകെ കൊവഡ് കേസുകളുടെ എണ്ണം 7,52,572 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,39,037 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,069 ആയി. 

Add Asianetnews as a Preferred SourcegooglePreferred

രോഗബാധിതരിൽ 4,466 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 57 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്‍തികരമാണ്. 24 മണിക്കൂറിനിടെ 10,176 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി. 

ജിദ്ദ - 23, റിയാദ് - 16, മക്ക - 13, തായിഫ് - 11, മദീന - 9, അബഹ - 4, ജിസാൻ - 4, ദമ്മാം - 4, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 63,781,377 ഡോസ് കൊവിഡ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,358,080 ആദ്യ ഡോസും 24,686,356 രണ്ടാം ഡോസും 12,736,941 ബൂസ്റ്റർ ഡോസുമാണ്.