ഉത്തർപ്രദേശ് മസുറാൻ സ്വദേശി റഫിയുള്ള അൻസാരി ആണ് മരിച്ചത്
റിയാദ്: സൗദിയിൽ പ്രവാസി ഇന്ത്യക്കാരൻ മരിച്ചു. ഉത്തർപ്രദേശ് മസുറാൻ സ്വദേശി റഫിയുള്ള അൻസാരി (52) ആണ് റിയാദിന് സമീപം ഹോത്ത ബനി തമീമിൽ മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് റെഡ് ക്രസൻ്റ് ആംബുലൻസുമായി ബന്ധപ്പെടുകയും ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് മരിക്കുകയുമായിരുന്നു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഹുത്ത ബനി തമീമിൽ ഖബറടക്കും.
നിയമ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, ജില്ല കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ജാഫർ വീമ്പൂർ, ഹോത്ത ബനി തമീം കെ.എം.സി.സി സാജിദ് എന്നിവർ രംഗത്തുണ്ട്.


