അബുദാബിയിൽ വാടക നിരക്കുകൾ വർധിപ്പിക്കുന്നത് താൽക്കാലികമായി മരവിപ്പിച്ചു. അബുദാബി റിയൽ എസ്റ്റേറ്റ് സെന്ററിന്‍റെ ഉത്തരവ് പ്രകാരമാണിത്. ജനങ്ങളുടെ സുരക്ഷയും സാമ്പത്തിക സ്ഥിരതയും മുൻനിർത്തിയാണ് ഈ അടിയന്തര നടപടി.

അബുദാബി: അബുദാബി നഗരത്തിലുടനീളം വാടക നിരക്കുകൾ വർധിപ്പിക്കുന്നത് താൽക്കാലികമായി മരവിപ്പിച്ചുകൊണ്ട് അബുദാബി റിയൽ എസ്റ്റേറ്റ് സെന്ററിന്‍റെ ഉത്തരവ്. ജൂൺ 2 ചൊവ്വാഴ്ച പുറപ്പെടുവിച്ച ഈ ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വന്നു. നിലവിൽ മേഖലയിൽ തുടരുന്ന സംഘർഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ സുരക്ഷയും സാമ്പത്തിക സ്ഥിരതയും മുൻനിർത്തിയാണ് ഈ അടിയന്തര നടപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുതിയ ഉത്തരവിലെ പ്രധാന നിർദ്ദേശങ്ങൾ

നിലവിലുള്ള എല്ലാ പാർപ്പിട, വാണിജ്യ, വ്യാവസായിക വാടകക്കരാറുകൾ പുതുക്കുമ്പോൾ ഒരു ദിർഹം പോലും വർധിപ്പിക്കാൻ പാടില്ല. മുൻപ് വാടകയ്ക്ക് നൽകിയിരുന്ന ഒരു ഫ്ലാറ്റോ ഓഫീസോ പുതിയൊരാൾക്ക് വാടകയ്ക്ക് നൽകുമ്പോഴും, മുൻപത്തെ കരാറിലെ അതേ തുക മാത്രമേ ഈടാക്കാവുന്നൂ. വില വർധിപ്പിക്കാൻ പാടില്ല. താല്ക്കാലികമായി ഏർപ്പെടുത്തിയ ഈ നിയന്ത്രണം അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരും.