സ്ഥാനമാനങ്ങള്‍ക്ക് പുറകെ പോകാതെ തനിക്ക് ലഭിച്ച സ്ഥാനങ്ങളില്‍ കഠിനാധ്വാനത്തോടും, സത്യസന്ധമായും വിനിയോഗിക്കാന്‍ അഡ്വ. വി വി പ്രകാശിന് സാധിച്ചിട്ടുണ്ടെന്ന് ഒഐസിസി ബഹ്റൈന്‍ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണത്തിനിടെ പി റ്റി അജയമോഹന്‍ പറഞ്ഞു.
മനാമ : മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റും, നിലമ്പൂര്‍ നിയോജകമണ്ഡലം യൂ ഡി എഫ് സ്ഥാനാര്‍ഥി ആയിരുന്ന അഡ്വ. വി വി പ്രകാശ് എക്കാലത്തും ജന മനസ്സുകളില്‍ നില നില്‍ക്കുമെന്ന് മലപ്പുറം ജില്ലാ യുഡിഎഫ് ചെയര്‍മാനും കെ പി സി സി സെക്രട്ടറിയുമായ പി റ്റി അജയമോഹന്‍. എല്ലാ ആളുകളെയും കരുതുവാനും, സ്‌നേഹിക്കുവാനും മാത്രം അറിയാവുന്ന ഒരു നേതാവ് ആയിരുന്നു. അര്‍ഹതപ്പെട്ടത് പലപ്പോഴും ലഭിക്കാതെ വന്നിട്ടുണ്ട്. സ്ഥാനമാനങ്ങള്‍ക്ക് പുറകെ പോകാതെ തനിക്ക് ലഭിച്ച സ്ഥാനങ്ങളില്‍ കഠിനാധ്വാനത്തോടും, സത്യസന്ധമായും വിനിയോഗിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്ന് ഒഐസിസി ബഹ്റൈന്‍ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണത്തിനിടെ പി റ്റി അജയമോഹന്‍ പറഞ്ഞു.
ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒഐസിസി ദേശീയ ജനറല്‍ സെക്രട്ടറി ബോബി പാറയില്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ സി ഷമീം എന്നിവര്‍ നിയന്ത്രിച്ചു. മലപ്പുറം ജില്ലാ പ്രസിഡന്റ് ചെമ്പന്‍ ജലാല്‍ സ്വാഗതവും ദേശീയ സെക്രട്ടറി ജവാദ് വക്കം നന്ദിയും രേഖപ്പെടുത്തി. കെ എം സി സി സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാര്‍ കാളത്തിങ്കള്‍, കെ എം സി സി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് തരൂര്‍, ഒഐസിസി ദേശീയ വൈസ് പ്രസിഡന്റ് നാസര്‍ മഞ്ചേരി, സെക്രട്ടറി മനു മാത്യു, യൂത്ത് വിംഗ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം, ഷാജി തങ്കച്ചന്‍, നിസാര്‍ കുന്നത്ത്കുളത്തില്‍, ജില്ലാ പ്രസിഡന്റ്മാരായ എബ്രഹാം സാമുവേല്‍, നസീം തൊടിയൂര്‍, ശ്രീധര്‍ തേറമ്പില്‍, ഫിറോസ് അറഫ, എബ്രഹാം സാമുവേല്‍ ഇടുക്കി, ജില്ലാ സെക്രട്ടറിമാരായ റംഷാദ് അയിലക്കാട്, സല്‍മാനുല്‍ ഫാരിസ്, ബിജുബാല്‍, ദിലീപ് കെ, പ്രദീപന്‍ പി കെ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ഒഐസിസി നേതാക്കളായ ജി ശങ്കരപ്പിള്ള, ഷിബു എബ്രഹാം, സുനില്‍ ചെറിയാന്‍, ജോജി ലാസര്‍,മോഹന്‍ കുമാര്‍ നൂറനാട്,സിജു പുന്നവേലി, അനില്‍ കുമാര്‍,വിഷ്ണു ബി, രവി പേരാമ്പ്ര, രഞ്ജന്‍ കേച്ചേരി,അന്‍സല്‍ കൊച്ചൂടി, മണികണ്ഠന്‍ കുന്നത്ത്, റമീസ് കെ സി, ഷഫീക്, മൊയ്തീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
