കൊച്ചി: കൊച്ചി വിമാനത്താവളത്തിലെ സര്‍വീസുകള്‍ റദ്ദാക്കുന്നതും പുനഃക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് എയര്‍ ഇന്ത്യ എക്സ്‍പ്രസിന്റെ ഔദ്യോഗിക ഫേസ്‍ബുക്ക് വഴി ബന്ധപ്പെടാമെന്ന് കമ്പനി അറിയിച്ചു. നിരവധിപ്പേര്‍ കോള്‍ സെന്ററുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും വിവരങ്ങള്‍ ലഭ്യമാവാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു സംവിധാനമൊരുക്കിയിരിക്കുന്നത്.

കോള്‍ സെന്ററുകളിലേക്ക് വിളിക്കുന്നവര്‍ ആവശ്യവും, യാത്ര ചെയ്യേണ്ട തീയ്യതിയും ഫോണ്‍ നമ്പറും കമന്റ് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രാധാന്യം അനുസരിച്ച് യാത്രക്കാരെ കോള്‍ സെന്ററില്‍ നിന്ന് തിരികെ ബന്ധപ്പെടുമെന്നും കമ്പനി ഫേസ്‍ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇന്ത്യയിലെ നമ്പറുകളിലേക്ക് മാത്രമേ തിരികെ വിളിക്കാന്‍ സാധിക്കുകയുള്ളൂ എന്നും എയര്‍ ഇന്ത്യ എക്സ്‍പ്രസ് അറിയിച്ചിട്ടുണ്ട്.
 

എയര്‍ ഇന്ത്യ എക്സ്‍പ്രസ് ദുബായ്, ദോഹ വിമാന സര്‍വീസുകള്‍‍ തിരുവനന്തപുരത്തേക്ക് മാറ്റി