രാവിലെ ഒമ്പതേമുക്കാലിന് പുറപ്പെടുമെന്ന് ആദ്യം അറിയിച്ചെങ്കിലും പിന്നീട് പലതവണ സമയം മാറ്റുകയായിരുന്നു.
ഷാര്‍ജ: യാത്രക്കാരെ ദുരിതത്തിലാക്കി ഷാര്‍ജയില്‍ നിന്ന് കണ്ണൂരിലേക്ക് വിമാനം പുറപ്പെട്ടത് ആറര മണിക്കൂര്‍ വൈകി. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ IX 746 വിമാനമാണ് നൂറ്റിയമ്പതോളം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി വൈകിയത്.
രാവിലെ എട്ടു മണിക്ക് പുറപ്പെടേണ്ട വിമാനം ഉച്ചയ്ക്ക് 2.30ഓടെയാണ് പറന്നത്. രാവിലെ ഒമ്പതേമുക്കാലിന് പുറപ്പെടുമെന്ന് ആദ്യം അറിയിച്ചെങ്കിലും പിന്നീട് പലതവണ സമയം മാറ്റുകയായിരുന്നു. പതിനൊന്ന് മണിയോടെ മണിയോടെ യാത്രക്കാരെ വിമാനത്തിൽ എത്തിക്കാൻ ബസിൽ കയറ്റി.
എന്നാൽ അരമണിക്കൂറിന് ശേഷം യാത്രക്കാരെ തിരിച്ചിറക്കി ടെര്‍മിനലിലേക്ക് മാറ്റി. സാങ്കേതിക തകരാറാണ് വിമാനം വൈകാൻ കാരണമെന്നാണ് വിശദീകരണം. മറ്റ് രാജ്യങ്ങളില്‍ നിന്ന് ട്രാന്‍സിസ്റ്റ് യാത്രക്ക് എത്തിയവരും ദുരിതത്തിലായി. കൃത്യമായ വിവരങ്ങള്‍ അറിയിച്ചില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു.
Read More - പ്രവാസികൾക്ക് ഇനി സ്വന്തം പേരിൽ ഭൂമിയും കെട്ടിടങ്ങളും വാങ്ങാം; റിയൽ എസ്റ്റേറ്റ് നിയമത്തില്‍ ഭേദഗതി
ദുബൈയില്‍ നിന്ന് കണ്ണൂരിലേക്ക് പുതിയ വിമാന സര്‍വീസ്
ദുബൈ: ദുബൈയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് പുതിയ സര്‍വീസ് തുടങ്ങുന്നു. നവംബര്‍ ഒന്ന് മുതലായിരിക്കും സര്‍വീസ് ആരംഭിക്കുകയെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ആഴ്ചയില്‍ നാല് ദിവസമായിരിക്കും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബൈ - കണ്ണൂര്‍ സര്‍വീസ്. ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ യുഎഇ സമയം വൈകുന്നേരം 6.40ന് ദുബൈയില്‍ നിന്ന് പുറപ്പെടുന്ന ഐ.എക്സ് 748 വിമാനം ഇന്ത്യന്‍ സമയം രാത്രി 11.50ന് കണ്ണൂരിലെത്തും.
Read More - ഈ വിമാനത്താവളങ്ങളില്‍ പാര്‍ക്കിങ് ഫീസ് ഉയര്‍ത്തി; പുതിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍
തിരികെ തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഇന്ത്യന്‍ സമയം രാത്രി 12.50ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ഐ.എക്സ് 747 വിമാനം യുഎഇ സമയം പുലര്‍ച്ചെ 3.15ന് ദുബൈയില്‍ എത്തും. ദുബൈയില്‍ നിന്ന് കണ്ണൂരിലേക്ക് 300 ദിര്‍ഹം മുതലാണ് ടിക്കറ്റ്. അഞ്ച് കിലോ അധിക ലഗേജും അനുവദിക്കും. നിലവില്‍ ഗോ ഫസ്റ്റ് എയര്‍ലൈന്‍ മാത്രമാണ് ദുബൈയില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത്.
