നവംബർ 4 മുതൽ ഡിസംബർ15 വരെ ഇളവ് പ്രയോജനപ്പെടുത്താം.

അജ്മാൻ: ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അജ്മാൻ. 2024 ഒക്ടോബർ 31 വരെയുള്ള പിഴകൾക്കാണ് ഇളവ് നൽകിയത്. നവംബർ 4 മുതൽ ഡിസംബർ15 വരെ ഇളവ് പ്രയോജനപ്പെടുത്താമെന്ന് അജ്മാൻ പൊലീസ് അറിയിച്ചു. 

നിയമലംഘനം രജിസ്റ്റർ ചെയ്ത വാഹനങ്ങൾ പിടിച്ചെടുക്കുന്നതും ബ്ലാക്ക് പോയിന്റ് ചുമത്തുന്നതും ഒഴിവാക്കും. എന്നാൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുക, അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ഓവർടേക്കിങ് ചെയ്യുക, വേ​ഗത പരിധി മണിക്കൂറിൽ 80 കിലോമീറ്റർ മറികടക്കുക, മുൻകൂട്ടി അനുമതിയില്ലാതെ വാഹനത്തിൽ മാറ്റങ്ങൾ വരുത്തുക എന്നീ നിയമലംഘങ്ങൾക്ക് ഇളവ് ബാധകമല്ല. 

Read Also -  ആശ്വാസമായി യുഎഇയുടെ പുതിയ ഇളവ്; പൊതുമാപ്പ് കാലാവധി നീട്ടി

ഇളവുകൾ പ്രയോജനപ്പടുത്തി എല്ലാവരും പിഴ അടയ്ക്കണമെന്ന് അജ്മാൻ പൊലീസ് നിർദേശിച്ചു. കഴിഞ്ഞ മാസം ഒന്ന് മുതൽ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ 26 ഇടങ്ങളിൽ സ്മാർട് നിരീക്ഷണസംവിധാനം അജ്മാനിൽ ഏർപ്പെടുത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം