തായിഫിലെ അൽ ഹദാ റോഡ് വ്യാഴാഴ്ച തുറക്കും

അറ്റകുറ്റപ്പണികളെ തുടർന്ന് റോഡ് രണ്ടു മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു. 

Al Hada Road in Taif will be opened on Thursday

റിയാദ്: തായിഫിലെ അൽ ഹദാ റോഡ് ഗതാ​ഗതത്തിനായി വ്യാഴാഴ്ച മുതൽ തുറന്നുകൊടുക്കും. റോഡ്സ് ജനറൽ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വൈകിട്ട് അഞ്ച് മണി മുതൽ ഈ പാത ​യാത്രക്കാർക്ക് ഉപയോ​ഗിക്കാം. ​അറ്റകുറ്റപ്പണികളെ തുടർന്ന് റോഡ് രണ്ടു മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു. 

read more : യുഎഇയിൽ റസിഡൻഷ്യൽ കെട്ടിടത്തിന്റെ വാടക ഉയർത്താൻ 90 ദിവസം മുമ്പെങ്കിലും താമസക്കാരെ അറിയിക്കണം

റോഡിന്റെ സുരക്ഷ, ​ഗുണനിലവാരം, കാര്യക്ഷമത എന്നിവ വർധിപ്പിക്കുന്നത് സംബന്ധിച്ച അറ്റകുറ്റപ്പണികളാണ് നടത്തിയിരിക്കുന്നത്. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും റോഡ് സുരക്ഷ മാനദണ്ഡങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള  ശ്രമങ്ങളുടെ ഭാ​ഗമായാണ് ഈ നടപടിയെന്ന് റോഡ്സ് ജനറൽ അതോറിറ്റി അധികൃതർ അറിയിച്ചു. ജനുവരി ഒന്നിനാണ് അറ്റകുറ്റപ്പണികൾക്കായി അൽ ഹദാ റോഡ് താൽക്കാലികമായി അടച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios