Asianet News MalayalamAsianet News Malayalam

പ്രവാസികളുടെ താമസ സ്ഥലത്ത് റെയ്ഡ്; വന്‍ മദ്യശേഖരം പിടികൂടി

കസ്റ്റംസിന് കീഴിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസ്‍ക് അസെസ്‍മെന്റ് വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക എത്തിയതെന്ന് ഒമാന്‍ കസ്റ്റംസ് അറിയിച്ചു.

Alcoholic beverages seized from a site for expats in Muscat Governorate
Author
First Published Sep 25, 2022, 12:09 PM IST

മസ്‍കത്ത്: ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലത്തു നിന്ന് വന്‍ മദ്യശേഖരം പിടികൂടി. മസ്‍കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ ഒമാന്‍ കസ്റ്റംസ് അധികൃതര്‍ നടത്തിയ റെയ്ഡിലാണ് കഴിഞ്ഞ ദിവസം മദ്യം പിടികൂടിയത്. കസ്റ്റംസിന് കീഴിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസ്‍ക് അസെസ്‍മെന്റ് വകുപ്പ് ഉദ്യോഗസ്ഥരാണ് പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധനയ്ക്ക് എത്തിയതെന്ന് ഒമാന്‍ കസ്റ്റംസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു.
 

ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലത്തു നിന്ന് കഴിഞ്ഞയാഴ്ചയും വന്‍ മദ്യ ശേഖരം പിടികൂടിയിരുന്നു. ഒമാന്‍ കസ്റ്റംസിന് കീഴിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസ്‍ക് അസസ്‍മെന്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ സീബ് വിലായത്തില്‍ തന്നെ നടത്തിയ പരിശോധനയിലാണ് താമസ സ്ഥലത്ത് പ്രവാസികള്‍ മദ്യം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്. 

Read also: കൂറ്റന്‍ സ്രാവിന്റെ സാന്നിദ്ധ്യം; കുവൈത്തില്‍ ബീച്ചില്‍ പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

അതേസമയം ഒമാനിലെക്ക് വലിയ അളവില്‍ മദ്യം കടത്താനുള്ള ശ്രമവും ഏതാനും ദിവസം മുമ്പ് കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. മുസന്ദം ഗവര്‍ണറേറ്റിലായിരുന്നു മദ്യ കള്ളക്കടത്ത് നടന്നത്. മത്സ്യബന്ധന ബോട്ടില്‍ ഒളിപ്പിച്ചാണ് മദ്യം കൊണ്ടുവന്നത്. കോസ്റ്റ് ഗാര്‍ഡിന്റെ സഹകരണത്തോടെ ഇത് കണ്ടെത്തിയ കസ്റ്റംസ്, കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തുകയായിരുന്നുവെന്നാണ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്.

Read also: അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലെ ഏഴു തൊഴിലുകള്‍ സ്വദേശിവത്കരിക്കില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം

Follow Us:
Download App:
  • android
  • ios